പ്രധാന താള്‍  വിനോദം  ടി വി ടൈം  ടെലിവിഷന്‍ വാര്‍ത്ത
 
കൈരളിയില്‍ 3ഡി മായാവി
മലയാളം ടെലിവിഷന്‍ രംഗത്ത് 3ഡി വിസ്മയമൊരുക്കി കൈരളി ചാനല്‍ മായാവി എന്ന പരമ്പര പ്രക്ഷേപണം ചെയ്യാനൊരുങ്ങുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മായാവി ദൃശ്യാല്‍ഭുതങ്ങളൊരുക്കുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനായി ഞായറാഴ്ചകളില്‍ രാത്രി 8.30 നായിരിക്കും പുതിയ പരമ്പര സം‌പ്രേക്ഷണം ചെയ്യുന്നത്. ഏപ്രില്‍ എട്ടുമുതല്‍ പരമ്പര ആരംഭിക്കുന്മെന്ന് ചാനല്‍ അധികൃതര്‍ അറിയിക്കുന്നു.

പരമ്പരയിലെ ത്രിമാന വിസ്മയം ആസ്വദിക്കാനായുള്ള കണ്ണടകള്‍ കുടുംബ ശ്രീ വഴി വീടുകളില്‍ എത്തിക്കാനാണ് ലക്‍ഷ്യമിടുന്നത്.