മഹാഭാരതത്തില്‍ പറയുന്ന ഗോമന്തക രാജ്യം ഗോവയാണ്. പത്താം നൂറ്റാണ്ടില്‍ തന്നെ കദംബരാജവംശം ഗോവയില്‍ ഭരണം തുടങ്ങി. അശോകചക്രവര്‍ത്തിയുടെ സാമ്രാജ്യത്തിന്‍റെ തെക്കേ അതിരായിരുന്നു ഗോവ. ആഗോള തലത്തില്‍ തന്നെ ഏറ്റവും അധികം കാലം കോളനിവത്കരിക്കപ്പെട്ടുകിടന്ന പ്രദേശമാണ് ഗോവ. 1961-ല്‍ ഇന്ത്യയിലേക്ക് ചേര്‍ക്കപ്പെടുന്നതു വരെ ഏതാണ്ട് 450 വര്‍ഷത്തോളം ഗോവ പോര്‍ച്ചുഗീസ് കോളനിയായിരുന്നു.
ബീച്ച് ടൂറിസത്തില്‍ ലോകത്തിലെ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയില്‍ നിന്നും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണയം നേടിത്തരുന്നത് ഈ കൊച്ചു സംസ്ഥാനമാണ്. 131 കിലോമീറ്റര്‍ വരുന്ന ഗോവന്‍ കടല്‍ത്തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവന്‍ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വര്‍ഷവും ഗോവയിലേക്ക് ആകര്‍ഷിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഗോവ.
മിറാമര്‍ ഗോവന്‍ തലസ്ഥാനമായ പനാജിയ്ക്കടുത്താണ് മിറാമര്‍ ബീച്ച്. സ്വര്‍ണ മണല്‍ത്തരികളാല്‍ അലംകൃതമായ ഈ കടല്‍ത്തീരത്തുകൂടിയുള്ള യാത്ര ശാന്തവും സമാധാനപരവും എന്നാണ് പറയപ്പെടുന്നത്. തീരത്തെ പാം മരത്തണലില്‍ കടാല്‍ക്കാറ്റ് കൊള്ളുന്നതിനും ജോഗിങ്ങിനുമായി നിരവധി പേര്‍ ഇവിടെയെത്തുന്നുണ്ട്. ഗാസ്പര്‍ ഡയസ് ബീച്ച് എന്നാണ് ഈ ബീച്ച് പൊതുവെ അറിയപ്പെടുന്നത്.
കലാന്‍ഗുട്ട് ഏഴ് കിലോമീറ്റര്‍ വ്യാപ്തിയുള്ള കലാന്‍ഗുട്ട് ബീച്ച് ‘ബീച്ചുകളുടെ രാജമുമാരി’ എന്നാണ് അറിയപ്പെടുന്നത്. സന്ദര്‍ശകര്‍ക്കായി വാട്ടര്‍സ്പോട്ട് അടക്കം നിരവധി സൌകര്യങ്ങളാണ് ഇവിടെയുള്ളത്. സഞ്ചാരികളുടെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കാവുന്ന കലാന്‍ഗുട്ട് ബീച്ചിലെ പാല്‍ം മരങ്ങള്‍ക്ക് താഴെയുള്ള സ്റ്റാളുകളില്‍ സന്ദര്‍ശകര്‍ക്കാവശ്യമായതെല്ലാം കിട്ടും.
ബാഗ സമാധാനവും ശാന്തിയും ആഗ്രഹിക്കുന്നവര്‍ക്കുള്ള കടല്‍ത്തീരമാണ് കലാന്‍ഗുട്ട് ബീച്ചിന്‍റെ ഭാഗമായ ബാഗ ബീച്ച്. ബാഗയിലെ രാത്രി ഗോവ, പാശ്ചാത്യ സംസ്കാരങ്ങളുടെ സങ്കലനമാണ്. മത്സ്യബന്ധന തീരം കൂടിയായ ഇവിടെ സൂര്യ സ്നാനത്തിനായി വിദേശികളടക്കം നിരവധി സഞ്ചാരികള്‍ എത്തുന്നുണ്ട്.
അഞ്ജുന ഏറ്റവും വലിയ ബീച്ചായ അഞ്ജുന വടക്കന്‍ അഞ്ജുന, മധ്യ അഞ്ജുന, തെക്കന്‍ അഞ്ജുന എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. യുവതലമുറയുടെ ഏറ്റവും പ്രിയപ്പെട്ട ബീച്ചാണിത്. സുചിത്രോപമമായ അഞ്ജുന ബീച്ച് പാട്ടും നൃത്തവും കൊണ്ട് ശബ്ദമുഖരിതമാണ്.
വഗേറ്റര്‍ ഏറ്റവും കൂടുതല്‍ ക്യാമറയില്‍ പതിഞ്ഞിട്ടുള്ള ഗോവന്‍ ബീച്ചാണിത്. മലനിരകള്‍ക്ക് താഴെയുള്ള ഈ ബീച്ചിന്‍റെ അടുത്തുള്ള ഭൂപ്രദേശങ്ങള്‍ പച്ചപ്പരവതാനി വിരിച്ച പോലെ തോന്നും. വെള്ള മണല്‍ത്തരികളും കൂറ്റന്‍ പാറകളും ഈ ബീച്ചിന്‍റെ പ്രത്യേകതകളാണ്.
ഹര്‍മാല്‍ വിദേശികളുടെ പറുദീസയായ ഇവിടെ ടായ് ചി (കായികാഭ്യാസം), യോഗ, ധ്യാനം എന്നിവയുണ്ട്. ബീച്ചിലെ കറുത്ത പാറക്കൂട്ടങ്ങള്‍ സൂര്യാസ്തമന വേളയില്‍ നയനാനന്ദകരമായ കാഴ്ചയാണ്. മഞ്ഞനിറത്തിലുള്ള കളിമണ്ണ് നിറഞ്ഞ നീന്തല്‍ക്കുളവും ഇവിടെയുണ്ട്. ഈ മേഖലയിലുള്ള മസാജ് പാര്‍ലറുകളില്‍ ഈ കളിമണ്ണ് വ്യാപകമായി ഉപയോഗിക്കുന്നു.