ഇന്ത്യ | കേരളം
പ്രധാന താള്‍ » വിനോദം » വിനോദസഞ്ചാരം » ഇന്ത്യ » വിനോദസഞ്ചാരികള്‍ ഊട്ടിക്ക് വരരുതെന്ന്! (Tourists should avoid coming to Ooty!)
Feedback Print Bookmark and Share
 
Ooty
PRO
PRO
ഊട്ടിയിലെ പര്‍വതനിരകളില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ വിനോദസഞ്ചാരികള്‍ ഊട്ടിക്കും കൂനൂരിലേക്കും വരാതിരിക്കുന്നതാണ് നല്ലതെന്ന് നീലഗിരി നില്ലാ കളക്‌ടര്‍ ആനന്ദ് പാട്ടീല്‍ മുന്നറിയിപ്പ് നല്‍‌കുന്നു.

കനത്ത മഴ പെയ്യുന്നതിനാല്‍ ഊട്ടിയിലെയും കൂനൂരിലെയും പാതകള്‍ ഗതാഗതയോഗ്യമല്ല. പലയിടത്തും വെള്ളക്കെട്ടുണ്ട്. ചിലയിടങ്ങളില്‍ മലകളില്‍ നിന്ന് കുതിച്ചൊഴുകി വരുന്ന വെള്ളം പാതകളെ മുറിച്ചുകൊണ്ട് കടന്നുപോകുന്നു. കനത്ത മഴയിലും കാ‍റ്റിലും പെട്ട് പലയിടങ്ങളിലും മരങ്ങള്‍ വീണുകിടക്കുന്നുണ്ട്.

നീലഗിരി ജില്ലയിലെ അഗ്നിശമന വകുപ്പ് പാതകള്‍ വൃത്തിയാക്കുന്ന ജോലിയില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും സമയമെടുക്കുമെന്നാണ് ജില്ലാ അധികാരികള്‍ അറിയിക്കുന്നത്. കനത്ത മഴ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഊട്ടി - മേട്ടുപ്പാളയം പാതയെയാണ്. കോട്ടഗിരി വഴിയാണ് ഇപ്പോള്‍ ഗതാഗതം തിരിച്ച് വിട്ടിരിക്കുന്നത്

കഴ ശമിക്കുന്നതുവരെ ഊട്ടി - മേട്ടുപ്പാളയം പാത ഉപയോഗിക്കുന്നത് അപകടകരമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പാത ഗതാഗതയോഗ്യമാക്കിയെടുക്കാന്‍ ഒരാഴ്ചയെങ്കിലും വേണം. അത്യാവശ്യകാര്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവരെ സഹായിക്കാനായി മഞ്ചൂര്‍, കെത്തൈ, കാരമടൈ പാതകളെ ഉപയോഗപ്പെടുത്താനുള്ള നടപടികള്‍ കൈക്കൊണ്ടുവരുന്നു.

തുടര്‍ന്നും മഴ പെയ്യുകയാണെങ്കില്‍ വിനോദസഞ്ചാരികളെ ഊട്ടിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ അധികാരികള്‍ വെളിപ്പെടുത്തി. വിനോദസഞ്ചാരികളുടെ ജീവന്‍ അപകടപ്പെടാതിരിക്കാനാണ് ഈ നടപടിയെന്നും അവര്‍ അറിയിച്ചു.

തമിഴ്നാടിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. തലസ്ഥാനമായ ചെന്നൈയില്‍ മഴയ്ക്ക് അല്‍‌പം ശമനം ഉണ്ടെങ്കിലും പല ജില്ലകളിലും നാശം വിതച്ചുകൊണ്ട് മഴ താണ്ഡവമാടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍