ഗോപി തലാവ് തടാകവും അതിന് ചുറ്റുമുള്ള നാല് പ്രധാന പള്ളികളും നവ സായിദ് മസ്ജിദ്, ഖുദവന്ദ് മസ്ജിദ്, സയിദ് ഇദ്രിസ് മോസ്ക്, ഖാജ ദിവാന്‍ സാഹിബ് മോസ്ക് എന്നിവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. സൂററ്റിന്‍റെ തെക്കന്‍ പ്രദേശമാണ് റാന്ദെര്‍. മനോഹരമായി പണിത നാല് നിലകളുള്ള ജുമാ മസ്ജിദ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
പൂര്‍ണ നദിക്കരയിലെ നയനാനന്ദകരമായ പ്രദേശമാണ് നവസാരി. പാര്‍സികള്‍ ആദ്യമായി കുടിയേറിപ്പാര്‍ത്തത് ഇവിടെയാണെന്നാണ് പറയപ്പെടുന്നത്. സാനിറ്റോറിയം, അതാസ് ബെഹ്‌റാം അഗ്നി ക്ഷേത്രം, പാര്‍ശ്വനാഥ് ജൈന ക്ഷേത്രം, സയ്ദ് സാദത്ത് ദര്‍ഗ എന്നിവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച നിരവധി ശവകുടീരങ്ങള്‍ പട്ടണത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ കാണാം. പലതും നാശത്തിന്‍റെ വക്കിലെത്തിയിട്ടുണ്ടെങ്കിലും അപ്രമാദിത്വം വിളിച്ചോതുന്ന നിരവധി സ്മാരകങ്ങള്‍ ഇവിടെ കാണാം.
സൂററ്റ് കാസ്റ്റില്‍ 1540ല്‍ സുല്‍ത്താന്‍ മുഹമ്മദ് ഇല്‍ ആണ് പണികഴിപ്പിച്ചത്. പോര്‍ച്ചുഗീസ് ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന തരത്തിലുള്ള ക്രമീകരണങ്ങള്‍ ഈ കോട്ടയ്ക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇവിടെ നിരവധി സര്‍ക്കാര്‍ ഓഫീസുകളാണെങ്കിലും ഈ കോട്ടയുടെ മുകളില്‍ കയറിയാല്‍ നഗരത്തിന്‍റെ ഒരു അതിമനോഹര ദൃശ്യം സാധ്യമാകും. നഗരത്തിലെ സര്‍ദാര്‍ സംഗ്രാലയമെന്ന മ്യൂസിയവും പ്ലാനറ്റോറിയവും ഏറെ ശ്രദ്ധേയമാണ്.
സൂററ്റിനടുത്ത ബര്‍ദോളി ഏറെ പ്രശസ്തമാണ്. ഇവിടെയാണ് നികുതി നിരാകരണ വിപ്ലവം അരങ്ങേറിയത്. സ്വരാജ് ആശ്രമം, പൂന്തോട്ടം, മ്യൂസിയം, ഖാദി പണിപ്പുരകള്‍ എന്നിവ ഇവിടെ ദര്‍ശിക്കാനാകും. ഇവിടത്തെ വലിയൊരു മാവിന്‍ ചുവട്ടിലാണ് ഗാന്ധിജി ഹോംറൂള്‍ പ്രഖ്യാപനം നടത്തിയത്.
നാര്‍ഗോല്‍, ദണ്ഡി, ദുമാസ്, സുവാലി, തിതാല്‍ എന്നിവ സൂററ്റിന്‍റെ പ്രധാന തീരപ്രദേശങ്ങളാണ്. കിലാദ് നാച്വര്‍ എഡുക്കേഷന്‍ കാംപ്സൈറ്റ്, വാഗായ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ധരംപൂര്‍ മ്യൂസിയം തുടങ്ങിയവയും സൂററ്റിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളാണ്. വാന്‍സഡ നാഷണല്‍ പാര്‍ക്കില്‍ 60 ഇനം പൂമ്പാറ്റകളേയും 121 ഇനം എട്ടുകാലികളേയും 115 ഇനം പക്ഷികളേയും കാണാം. നിരവധി തരത്തിലുള്ള സസ്യങ്ങളും പൂക്കളുകളും ആസ്വാദകര്‍ക്ക് വിരുന്നൊരുക്കുന്നു.
പദംദുംഗരി എക്കോ കാംപ്സൈറ്റ് ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. നിബിഢമായ, പാറക്കെട്ടുകള്‍ നിറഞ്ഞ, തട്ടുതട്ടായുള്ള ഈ വനപ്രദേശം സഹ്യാദ്രി മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ചാന്ദ് സൂര്യ, ഖുസ്മായ് ക്ഷേത്രം തുടങ്ങിയ തീര്‍ത്ഥാടന സ്ഥലങ്ങള്‍ ഇതിനടുത്താണ്. പൂര്‍ണ വന്യജിവി സംരക്ഷണ കേന്ദ്രം സൂററ്റിലെത്തുന്ന യാത്രക്കാര്‍ക്ക് മറ്റൊരു ആകര്‍ഷണ കേന്ദ്രമായി നിലകൊള്ളുന്നു. 168.8 ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന ഈ വനപ്രദേശം 1990 ജൂലൈയിലാണ് സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചത്.