കാളിജ ദ്വീപിലാണ് കാളി ക്ഷേത്രമുള്ളത്. ജനുവരി മാസത്തില്‍ ഇവിടെ നടക്കുന്ന മകരസംക്രാന്തി ഉത്സവം വളരെ പ്രസിദ്ധമാണ്. മത്സ്യത്തൊഴിലാളികളുടെ തനത് ഉത്സവമായാണ് ഇത് ആഘോഷിക്കുന്നത്. മഗ്രമുഖ് പ്രദേശത്തെ ബാരുംകുദ ദ്വീപില്‍ മനോഹരമായൊരു വിഷ്ണു ക്ഷേത്രമുണ്ട്.നാബഗ്രഹ, ചൌബാര്‍ എന്നിവ ഇവിടത്തെ മറ്റ് പ്രധാന ക്ഷേത്രങ്ങളാണ്.മിണിക്പട്ടണം പ്രദേശത്ത് ഒരു പഴയ തുറമുഖത്തിന്‍റെ അവശിഷ്ടങ്ങളുണ്ട്. കായലിന്‍റെ തെക്കുഭാഗമാണ് രംഭ ബേ. ബേക്കണ്‍, ബ്രേക്ക് ഫാസ്റ്റ്, ഹണിമൂണ്‍ ദ്വീപുകള്‍ ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. സത്പദ പ്രദേശത്തു നിന്നാണ് കായലിന്‍റെ ഏറ്റവും മനോഹര ദൃശ്യം സാധ്യമാവുക. ഡോള്‍ഫിന്‍ മല്‍സ്യങ്ങളുടെ കലവറയാണ് ഈ പ്രദേശം. ഡോള്‍ഫിന്‍ മല്‍സ്യങ്ങളാണ് ചില്‍ക്ക തടാകത്തിന്‍റെ പ്രധാന ആകര്‍ഷണം. പലതരത്തിലുള്ള ഡോള്‍ഫിനുകള്‍ ഇത്രയധികം ഒന്നിച്ചു കാണുന്ന പ്രദേശങ്ങള്‍ ലോകത്തില്‍ തന്നെ വിരളമാണ്. ഡോള്‍ഫിന്‍ ടൂറിസം ആദായകരമാണെന്ന് കണ്ട് ഒറീസ സര്‍ക്കാര്‍ ഇതില്‍ പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുണ്ട്. എന്നാല്‍ വിനോദ സഞ്ചാരികളുടെ അതിപ്രസരവും ബോട്ടിംഗും ഡോള്‍ഫിനുകളുടെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്.കായലിന്‍റെ മദ്ധ്യ ദക്ഷിണ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് സൊമോളൊ - ദുംകുടി ദ്വീപുകള്‍. പൂര്‍വ ഘാട്ടുകളുടെ അവശിഷ്ടങ്ങള്‍ ഈ ദ്വീപില്‍ കാണാം. പാരിക്കുഡ് ദ്വീപുകള്‍ നല്ലൊരു ആകാശ കാഴ്ചയാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. വര്‍ഷത്തില്‍ ഏതു സമയവും ചില്‍ക്ക സന്ദര്‍ശിക്കാമെങ്കിലും ദേശാടനപക്ഷികള്‍ വിരുന്നിനെത്തുന്ന തണുപ്പ് കാലത്ത് ചില്‍ക്ക തടാകവും ദ്വീപുകളും കൂടുതല്‍ രസകരവും ആസ്വാദ്യകരവുമായിരിക്കും. |