പ്രധാന താള്‍ > വിനോദം > വിനോദസഞ്ചാരം > ഇന്ത്യ > പ്രകൃതി സ്നേഹികളെ കാത്ത് ചില്‍ക്ക
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രകൃതി സ്നേഹികളെ കാത്ത് ചില്‍ക്ക
PTIPTI
പ്രകൃതി സ്നേഹികളെ എന്നും ആകര്‍ഷിക്കുന്ന ഇടമാണ് ഒറീസയിലെ ചില്‍ക്ക തടാകം. ഇക്കൊ ടൂറിസം അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും ഇവിടെ പൂര്‍ണ്ണത പ്രാപിക്കുന്നത് കാണാം.പുരി, ഖുര്‍ദ, ഗന്‍ജാം എന്നീ തീരദേശ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കായല്‍ പ്രദേശമാണ് ചില്‍ക്ക.

ദയാ നദി ബംഗാള്‍ ഉള്‍ക്കടലിനോട് ചേരുന്ന ഭാഗത്താണ് ഈ മനോഹര കായല്‍ രൂപം കൊണ്ടിട്ടുള്ളത്. ഇന്ത്യയിലെ വലുതും ലോകത്തിലെ രണ്ടാമത്തെ വലിയതുമായ ഈ കായല്‍ ചെറുദ്വീപുകളും കടല്‍ത്തീരവും ചേര്‍ന്നതാണ്.

പാരിസ്ഥിതിക ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ചില്‍ക. ഇവിടത്തെ ശാലീനതയും വൃക്ഷസസ്യലതാദികളും ജന്തുവര്‍ഗങ്ങളും നിറഞ്ഞ പരിസ്ഥിതിയും ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കും. കായലും കടലും സംഗമിക്കുന്ന അഴിമുഖത്ത് ഡോള്‍ഫിനുകള്‍ നീന്തിത്തുടിക്കുന്ന അപൂര്‍വമായ കാഴ്ചയും സഞ്ചാരിയെ കാത്തിരിക്കുന്നു.

ചില്‍ക്കയിലെ നല്‍ബാന ദ്വീപിലും ചുറ്റുമുള്ള മലനിരകളിലും വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളുണ്ട്. ബര്‍ക്കുള്‍, രംഭ, ബാലുഗോണ്‍, സത്പദ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ചില്‍ക്കയിലേക്ക് ബോട്ട് സര്‍വീസുകലുണ്ട്. ദ്വീപുകള്‍ ചുറ്റിക്കറങ്ങുന്നതിന് മത്സ്യത്തൊഴിലാളികളുടെ വഞ്ചികളും ലഭ്യമാണ്.

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള കാലത്ത് ചില്‍ക്ക തടാകം ദേശാടന പക്ഷികളുടെ സ്വര്‍ഗമാണ്. കയലിന്‍റെ തെക്കു ഭാഗത്തുള്ള ബേഡ്സ് ദ്വീപിലാണ് ശൈത്യ കാലത്ത് ദേശാടന പക്ഷികള്‍ കൂട്ടത്തോടെയെത്താറ്. പക്ഷി നിരീക്ഷകരുടെ പ്രിയ്യപ്പെട്ട പഠന കേന്ദ്രമാണിത്. ഇറാന്‍, റഷ്യ, മംഗോളിയ പോലുള്ള വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ തന്നെ പല ഭാഗങ്ങളില്‍ നിന്നുമായി പക്ഷികള്‍ ഇവിടെയെത്തുന്നു. കുത്തനെയുള്ള നിരവധി പാറക്കെട്ടുകള്‍ ഈ ദ്വീപില്‍ കാണാം.
1 | 2  >>  
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പ്രസരിപ്പിന്‍റെ കാറ്റായ് അനന്തഗിരി
നിഗൂഢ സൌന്ദര്യവുമായി പുഷ്കര്‍
ബുദ്ധ സംസ്കാരത്തിന്‍റെ നിദര്‍ശനമായി സാരനാഥ്
ദൃശ്യവിസ്മയം തീര്‍ക്കുന്ന എലഫന്‍റാ
തലയെടുപ്പോടെ ഗോല്‍ക്കൊണ്ട
കൊളോണിയല്‍ സ്മൃതിയുടെ ഡാര്‍ജലിങ്ങ്