പ്രധാന താള്‍ > വിനോദം > വിനോദസഞ്ചാരം > ഇന്ത്യ > കൊളോണിയല്‍ സ്മൃതിയുടെ ഡാര്‍ജലിങ്ങ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കൊളോണിയല്‍ സ്മൃതിയുടെ ഡാര്‍ജലിങ്ങ്
PTIPTI
ഇന്ത്യയുടെ കിഴക്കന്‍ മേഖലേയിലേ ഏറ്റവും മികച്ച് മലയോര ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമ ബംഗാളിലെ ഡാര്‍ജലിങ്ങ്. കൊല്‍ക്കത്തയില്‍ നിന്ന് 686 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍ നിന്ന് 2134 മീറ്റര്‍ ഉയരത്തിലായാണ് ഡാര്‍ജലിങ്ങ്.

ബ്രിട്ടീഷ് ഭരണകാലത്ത് വൈസ്രോയിമാരും ഗവര്‍ണര്‍ ജനറല്‍മാരും ഉള്‍പ്പടെയുള്ള ഉന്നതഭരണാധികാരികളുടെ ഇഷ്ട അവധിക്കാല കേന്ദ്രമായിരുന്നതിനാല്‍ ഡാര്‍ജലിങ്ങിന് ഒരു കൊളോണിയല്‍ പരിവേഷമുണ്ട്. ഇവിടത്തെ ബംഗ്ലാവുകളും തോട്ടങ്ങളും പബ്ലിക്ക് സ്കൂളുകളുമെല്ലാം ബ്രീട്ടീഷ് ജീവിതത്തെ അനുസ്മരിപ്പിക്കുന്നവയാണ്.

ഹിമാലയസാനുക്കളുടെ മനോഹര ദൃശ്യങ്ങള്‍ തന്നെയാണ് ഡാര്‍ജലിങ്ങിലെ ഏറ്റവും വലിയ ആകര്‍ഷണം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ദിവസങ്ങളില്‍ ഡാര്‍ജലിങ്ങ് നഗരത്തില്‍ നിന്നാല്‍ കാഞ്ച്ന്‍‌ജംഗ കൊടുമുടി തെളിഞ്ഞു കാണാനാകും. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റും ഇവിടെ നിന്ന് ദൃശ്യമാകാറുണ്ട്.

കൂടിയേറ്റക്കാരായ സമ്പനര്‍ക്കും തൊഴിലാളികള്‍ക്കും പുറമെ നേപ്പാളി, ലേപ്ച, തിബറ്റന്‍, ബൂട്ടിയ വംശജരും ഡാര്‍ജലിങ്ങിലുണ്ട്. ഇവിടെ ബ്രിട്ടീഷുകാര്‍ 1840കളില്‍ ആരംഭിച്ച തെയില തോട്ടങ്ങള്‍ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ തെയില്‍ ഉത്പാദക പ്രദേശങ്ങളില്‍ ഒന്നായി ഡാര്‍ജലിങ്ങിനെ വളര്‍ത്തിയിരിക്കുന്നു.

തോട്ടങ്ങളുമായി ചേര്‍ന്ന് പ്ലാന്‍റേഷന്‍ ടൂറിസം പദ്ധതികളും ഇവിടെ നടപ്പാക്കുന്നുണ്ട്. 1881ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഡാര്‍ജലിങ്ങ് ഹിമാലയന്‍ റെയില്‍‌വേ ഇന്ന് ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നാണ്. ബാഗ്ദോഗ്ര വിമാനത്താവളത്തിന് അടുത്തുള്ള ന്യൂ ജല്‍‌പൈഗുഡിയില്‍ നിന്ന് ഡാര്‍ജലിങ്ങിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ്. ഏകദേശം എട്ടു മണിക്കൂര്‍ നേരം കൊണ്ടാണ് ഈ യാത്ര പൂര്‍ത്തിയാകുന്നത്. ഡല്‍ഹി, പട്ന, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലേക്കും ന്യൂ ജല്‍‌പൈഗുഡിയില്‍ നിന്ന് ട്രെയിന്‍ സര്‍വീസുണ്ട്.

ഇവിടെ നിന്ന് ഡാര്‍ജലിങ്ങിലേക്ക് റോഡ് മാര്‍ഗമുള്ള യാത്രയും മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. ടൈഗര്‍ ഹില്‍, സെഞ്ചല്‍ തടാകം, ലെബോണാ റെയിസ് കോഴ്സ്, ലോയിഡ്സ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയവയാണ് ഡാര്‍ജലിങ്ങിലെ മറ്റ് ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ശൈത്യകാല വിനോദങ്ങള്‍ക്ക് സിംല
മസൂറി: മലകളുടെ റാണി
രാജസ്മൃതികളുടെ ബീജാപൂര്‍
ശ്രീനഗര്‍: ഭൂമിയിലെ സ്വര്‍ഗ്ഗകവാടം!
ഗുല്‍മാര്‍ഗ്: കാശ്മീരിലെ സുന്ദരി
സൈക്കിളില്‍ ഒരു പര്‍വ്വതയാത്ര