മലകളുടെ റാണിയായി അറിയപ്പെടുന്ന മസൂറിയിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും മനം കുളിര്‍പ്പിക്കുന്നതാണ്. ഉത്തരാഖണ്ഡിലെ ഈ മലയോര പട്ടണത്തിലേക്ക് ഡെറാഡൂണില്‍ നിന്ന് ഏകദശേം അരമണിക്കൂര്‍ യാത്ര കൊണ്ട് എത്തിച്ചേരാവുന്നതാണ്.ഏറ്റവും അടുത്തുള്ള റെയില്‍ വേസ്റ്റേഷനായ ഡെറാഡൂണില്‍ ട്രെയിന്‍ ഇറങ്ങി മസൂറിയിലേക്ക് റോഡ് മാര്‍ഗമുള്ള യാത്ര തന്നെ സഞ്ചാരികള്‍ക്ക് അപൂര്‍വ്വമായ അനുഭവമായി മാറും. ഏകദേശം 38 കിലോമീറ്ററാണ് ഡെറാഡൂണില്‍ നിന്ന് മസൂറിയിലേക്കുള്ള ദൂരം. ബ്രിട്ടീഷ് സൈന്യത്തില്‍ ഉദ്യോഗസഥനായിരുന്ന് ക്യാപ്റ്റന്‍ യങ്ങാണ് 1827 മസൂറി കണ്ടെത്തിയത്. അവധിക്കാലം ചിലവഴിക്കാനുള്ള ഒരു മനോഹര വസതിയും അദ്ദേഹം ഇവിടെ പണികഴിച്ചു. ഇവിടെ ധാരളം കണ്ടു വന്നിരുന്ന മസൂറി ചെടികളില്‍ നിന്നാണ് ഈ പ്രദേശത്തിന് മസൂറി എന്ന പേര് ലഭിച്ചത്. യമുനോത്രി, ഗംഗോത്രി, തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള കവാടം കൂടിയാണ് മസൂറി.മഞ്ഞു മൂടിയ ഹിമാലയസാനുക്കളുടെ മനോഹര ദൃശ്യങ്ങള്‍ മസൂറി സമ്മാനിക്കും. സൂര്യോദയത്തിന്‍റെ അസ്തമയത്തിന്‍റെ വിസമയ്കരമായ ദൃശ്യാനുഭവും മസൂറി സഞ്ചാരികള്‍ക്കായി ഒരുക്കി വെച്ചിട്ടുണ്ട്. ഒട്ടകത്തിന്‍റെ രൂപത്തെ അനുസമരിപ്പിക്കുന്ന ഒരു കുന്നിന്‍ചെരിവ് ഇവിടെയുണ്ട്. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്ന ഈ പ്രദേശത്ത് കൂടി കാല്‍നടയായി സഞ്ചരിക്കുന്നതും ഏറെ പ്രത്യേകതയുള്ള അനുഭവമാകും. ഈ പ്രദേശത്തിന്‍റെ പ്രത്യേകത കൊണ്ട് തന്നെ കാമല്‍സ് ബാക്ക് റോഡ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. |