പ്രധാന താള്‍ > വിനോദം > വിനോദസഞ്ചാരം > ഇന്ത്യ > ശ്രീനഗര്‍: ഭൂമിയിലെ സ്വര്‍ഗ്ഗകവാടം!
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശ്രീനഗര്‍: ഭൂമിയിലെ സ്വര്‍ഗ്ഗകവാടം!
ശ്രീനഗര്‍
PTIPTI
കാശമീര്‍ താഴവരയിലെത്തിയ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ “ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇവിടെയാണ്, ഇവിടെയാണ്, ഇവിടെയാണ്“ എന്ന് പറഞ്ഞത് ഇവിടത്തെ പ്രകൃതി മനോഹാരിതയില്‍ മനം മയങ്ങിയായിരുന്നു. കാശ്മീര്‍ ഭൂമിയിലെ സ്വര്‍ഗമാണെങ്കില്‍ ആ സ്വര്‍ഗത്തിന്‍റെ കവാടമാണ് ശ്രീനഗര്‍.

കാശ്മീര്‍ താഴ്വരയിയുടെ പടിഞ്ഞാറ് ഭാഗത്തായി സിന്ധുനദിയുടെ കൈവഴിയായ ജേലത്തിന്‍റെ തീരത്താണ് ശ്രീനഗര്‍. സമ്പത്തിന്‍റെ നഗരം എന്ന നിലയിലാണ് ശ്രീനഗറിന് ഈ പേര് ലഭിച്ചത്. മഞ്ഞു മൂടിയ മലകളാല്‍ ചുറ്റപ്പെട്ട ഈ മനോഹര നഗരത്തിന് മാറ്റ് കൂട്ടാനായി ദാല്‍ തടാകവും ഷാലിമാര്‍ പൂന്തോട്ടവുമുണ്ട്.

ഇതു കൂടാതെ പരി മഹല്‍, നിഷാന്ത് ബാഗ്, ട്യൂലിപ്പ് ഗാര്‍ഡന്‍സ് തുടങ്ങി മറ്റു നിരവധി ആകര്‍ഷണങ്ങളും ഇവിടെയുണ്ട്. ദാല്‍ തടാകത്തിലെ ഹൌസ് ബോട്ടുകളാണ് ശ്രീനഗറീലെത്തുന്ന വിനോദ സഞ്ചാരികളെ മോഹിപ്പിക്കുന്ന മറ്റൊരു പ്രത്യേകത. ബ്രിട്ടീഷ് ഭരണകാലത്ത് വേനല്‍ കാലം ചിലവഴിക്കാനായി ഇവിടെയെത്തിയ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് ഹൌസ് ബോട്ടുകള്‍ എന്ന ആശയം നടപ്പിലാക്കിയത്.

സാഹസിക വിനോദങ്ങള്‍ക്കും പേരുകേട്ട കേന്ദ്രമാണ് ശ്രീനഗര്‍. അപൂര്‍വ്വ ജൈവ വൈവിധ്യങ്ങളുടെ ഡചീഗം ദേശീയോദ്യാനം, അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിക്കുന്ന പഹല്‍ഗാം തുടങ്ങിയ സ്ഥലങ്ങളാണ് ശ്രീനഗറിന് ചുറ്റുമുള്ള മറ്റ് ആകര്‍ഷണങ്ങള്‍.

കാശ്മീരി കരകൌശല വസ്തുക്കള്‍ സഞ്ചാരികള്‍ക്ക് ഏറെ വ്യത്യസ്തമായ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കും. കമ്പിളി കൊണ്ടും പട്ട് കൊണ്ടുമുള്ള പരവതാനികള്‍, ഹൌസ് ബോട്ട് മോഡലുകള്‍, പരമ്പരാഗത് പാത്രങ്ങള്‍ തുടങ്ങിയവ കാശമീരിനെ കുറിച്ചുള്ള ഓര്‍മ്മയക്കായി സഞ്ചാരികള്‍ക്ക് വാങ്ങാവുന്നതാണ്. ഇത് കൂടാതെ അപൂര്‍വമായ പഴവര്‍ഗങ്ങളും ഇവിടെ ലഭിക്കും.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ശ്രീനഗര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഡല്‍ഹിയില്‍ നിന്ന് ജമ്മു വഴി റോഡ് മാര്‍ഗം ശ്രീനഗറില്‍ എത്തിച്ചേരാവുന്നതാണ്. ശ്രീനഗറില്‍ വിമാനത്താവളത്തിലേക്ക് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുണ്ട്. ജമ്മു താവിയാണ് ശ്രീനഗറിന് ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍. ശ്രീനഗറില്‍ നിന്ന് 305 കിലോമീറ്റര്‍ അകലെയാണിത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഗുല്‍മാര്‍ഗ്: കാശ്മീരിലെ സുന്ദരി
സൈക്കിളില്‍ ഒരു പര്‍വ്വതയാത്ര
കന്യാകുമാരി: സമാനതകളില്ലാത്ത പുണ്യഭൂമി
ശിവമഹിമയില്‍ വാരണാസി
സഞ്ചാരികളെ കാത്ത് മയ്യഴി
പുണ്യയാത്രയ്ക്ക് ഋഷികേശ്