ഈനോസിന്‍റെ കാര്യം പറഞ്ഞ പോലാ ആണവ വൈക്ലബ്യം ബാധിച്ച പോളിറ്റ് ബ്യൂറൊവാലയുടെ കാര്യവും. രണ്ട് വര്‍ഷത്തിനു മുമ്പ് ആ സിംഗ്ജി ഇട്ടൊരു ‘തട്ട്’ കൊടുത്തു, ആരുടെയും ‘മൂക്കും മുഞ്ഞിയുമൊന്നും’ കാണേണ്ട വേണേല്‍ പിന്തുണച്ചാമതി എന്ന്. അന്നൊന്നു പിണങ്ങി, പിന്നെ ചിന്തിച്ചപ്പോള്‍ ഭരണം തീരാന്‍ പിന്നെയും കിടക്കുന്നു രണ്ട് മൂന്ന് വര്‍ഷം കൂടി. എന്നാപിന്നെ ഒന്നൂടെ പറയാമോന്നായി ബ്യൂറോവാല. ഈനോസും ഇദ്ദ്യവും കേരളക്കാരായതു കൊണ്ടാവാം ഒരേ ചിന്ത!
എന്തായാലും അന്ന് കേന്ദ്രത്തിലെ ആയമ്മ ധര്‍മ്മവും നീതിയൊക്കെ നുമ്മക്കും ഉണ്ടെന്ന് പറഞ്ഞ് സിംഗ്ജിയെ നോക്കി കണ്ണിറുക്കി ബ്യൂറോവാലയെ നോക്കി കരച്ചില്‍ വരുത്തി. ആയമ്മയുടെ കണ്ണീരില്‍ വീണെന്ന് വരുത്തിത്തീര്‍ത്ത് മൊത്തം നാല് വര്‍ഷം കഴിഞ്ഞപ്പോഴാണ് തെരഞ്ഞെടുപ്പിനെ കുറിച്ച് ഓര്‍ത്തത്! ബ്യൂറോവലയും സംഘവും വീഴിക്കാന്‍ നോക്കി, അപ്പോഴും കിട്ടി പെട, അകത്തു നിന്നും പുറത്തു നിന്നും. സിംഗ്ജിക്ക് ഒരു പോറല്‍ പോലും ഏറ്റതുമില്ല.
എന്നിട്ടിതാ ഇപ്പോ വടക്കേ ഇന്ത്യയിലെ ജയലളിതാമ്മയെ, അയ്യോ അല്ലേ മായാമ്മയെ എഴുന്നള്ളിച്ച് വീണ്ടും പുള്ളി ഇറങ്ങിയിട്ടുണ്ട്. മൂന്നാമതൊരു മുന്നണി ഉടനെ ഉണ്ടാവുമത്രേ...സിംഗ്ജിയും ആയമ്മയും പിന്നെ പ്രധാനമന്ത്രി ആയിക്കോളാഞ്ഞിട്ട് ഹൃദയത്തെ താമരയാക്കി വിടര്‍ത്തുന്ന മറ്റേ അദ്ദ്യവും പേടിക്കണമെന്നാണോ അതോ ‘ഒന്നൂടെ അടിക്കാമോ’ എന്നാണോ ഈ മുന്നറിയിപ്പിന്‍റെ ഉദ്ദേശം? |