പ്രധാന താള്‍ > വിനോദം > ഫലിതം > ആക്ഷേപഹാസ്യം > ഈനോസിനെ ഒന്നൂടെ തല്ലാമോ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഈനോസിനെ ഒന്നൂടെ തല്ലാമോ?  Search similar articles
ആഗ്നേയന്‍
P.S. AbhayanWD
ഈനോസുകുട്ടിക്ക് എല്ലാം പുല്ലാ....നഗരമൊക്കെ അടക്കി ഭരിക്കുന്ന (ഭരിപ്പിക്കുന്ന?) ഗൂണ്ടകളുണ്ടല്ലോ... അമ്മോ! അവരുടെ കാര്യം പറയുമ്പോഴേ ഒരു മാതിരി, ഒരു വിറയലോ കിടുക്കമോ എന്തരൊക്കെയോ പോലെ....ആ ഗൂണ്ടകള്‍ വന്ന് മുന്നില്‍ നിന്നാലും കൂസില്ല. എന്തൊരു ധൈര്യം എന്ന് കരുതിയോ?

ഇതാപറയുന്നത് കാര്യം മുഴുവനും പറയുന്നതിന് മുമ്പ് ഇന്നതാ പറയാന്‍ വരുന്നേ എന്ന് കേറിയങ്ങ് ധരിക്കരുത് എന്ന്. ഈനോസിനെ ഗൂണ്ട എന്ന പേരില്‍ അറിയപ്പെടുന്ന ‘നാട്ട് ഭീകരന്‍’ കേറിയൊരു പെട പെടച്ചൂന്നങ്ങ് കരുതുക. ഈനോച്ചന്‍ കണ്ണിലെ പൊന്നീച്ചകളെല്ലാം പറന്നകലാന്‍ അല്‍പ്പ സമയം കൊടുക്കും. പിന്നെയൊരു ചോദ്യമാ ‘ഒന്നൂടെ തല്ലാമോ?’. അതിനൊപ്പം മേമ്പൊടിയായി ‘ആനപ്പുറത്തെ അണ്ണാനെപ്പോലെ’ കണ്ണൊന്നുരുട്ടുകയും ചെയ്യും!

ഇവനാളു പുലിതന്നെ! എന്ന മട്ടില്‍ ഗൂണ്ട അല്‍പ്പമൊന്ന് പതറും. എന്നാലും ആ കണ്ണുരുട്ട് കാണുമ്പോള്‍ ആര്‍ക്കായാലും പിന്നെയും പെരുത്ത് കേറും. വീണ്ടുമൊരു പെട വീഴാന്‍, ഇത്രയും കാലത്തെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറഞ്ഞാല്‍, സെക്കന്‍ഡുകളുടെ താമസമേ വരൂ!
1 | 2  >>  
കൂടുതല്‍
ആയമ്മ പിടിച്ച ‘തലപ്പാവ്’
മന്ത്രി വരുന്നേ ഓടിക്കോ...!
കുഞ്ഞാമനെ വെറുതെ വിടുമോ?
സ്വാമിയെ കണ്ടാല്‍..
ഓട്ടമെന്തിന് ഓട്ടക്കാലണ പോരെ?
“ഇനി വീട്ടിലും കിട്ടും !”