രണ്ട് വര്‍ഷം തികഞ്ഞില്ല, നാടായ നാടെല്ലാം “സ്വാമിപിടുത്ത”ത്തിന്‍റെ കൊടും ചൂട്. സന്തോഷ് മാധവ“ജി”, ഭദ്രാനന്ദ തോക്ക് “ജി”, മാതാജി തുടങ്ങി “ജി” മാരെല്ലാം പൊലീസ് വലയത്തിലായി. അന്നേരമുണ്ട് സുധാകര നക്ഷത്രത്തെ നോക്കി നടന്ന പത്രക്കാര്‍ക്ക് ഒരു തുമ്പ്...അദ്ദ്യം ഹരിസ്വാമി“ജി”യുടെ ട്രസ്റ്റിന്‍റെ വൃദ്ധ സദനമാണത്രേ ഉദ്ഘാടനം ചെയ്തത്.
സ്വാമി പിടുത്ത കാലത്ത് വലയിലായ “ജി” കളെല്ലാം നല്ല ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. ഹരിസ്വാമിജിയും പൂര്‍വ്വാശ്രമത്തില്‍ നല്ല ഒന്നാന്തരം പുള്ളിയായിരുന്നു. ശിവലിംഗം തുപ്പുന്ന ഹരിജിക്ക് എതിരെ 18 ചെക്ക് കേസുകള്‍ നിലവിലുണ്ട്...നാറിയില്ലേ വൃഥാ! സുധാകര്‍ജി ഇതിനോട് പ്രതികരിച്ചു..ആ പ്രതികരണത്തില്‍ അല്‍പ്പം വിശ്വാസത്തിന്‍റെ നിറം കലര്‍ന്നിരുന്നോ? അതോ ഭക്തനായതുകൊണ്ട് തോന്നിയതോ?
ഹരിജിയുടെ പരിപാടികളില്‍ പങ്കെടുത്തത് അറിയാതെ പറ്റിയൊരു അപരാധമാണെന്ന് അദ്ദ്യം സമ്മതിച്ചു. എന്നാല്‍, മാതാഅമൃതാനന്ദമയിയുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് ചങ്കൂറ്റത്തോടെ പറയുകയും ചെയ്തു. മന്ത്രി സഭയിലെ ഈ ചങ്കൂറ്റജിക്ക് അമ്മയില്‍ വിശ്വാസം തോന്നിത്തുടങ്ങിയോ ആവോ...പത്രങ്ങള്‍ വായിച്ചുകൊണ്ടേയിരിക്കാം...പ്രസ്താവന എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാം. |