പാപ്പു ഉറക്കമുണര്‍ന്നാലുടന്‍ ഒരു കട്ടന്‍ നിര്‍ബന്ധമാണ്, ഒപ്പം വര്‍ത്തമാന പത്രവും. അന്നും പതിവുപോലെ കൈയ്യില്‍ ആവിപറക്കുന്ന കാപ്പിയുമായി പത്രത്തിലൂടെ ഒരു “ചുടു സഞ്ചാരം” നടത്തുകയായിരുന്നു. പെട്ടെന്ന് കൈവിറച്ചു, കാപ്പി ഗ്ലാസ് നിലത്തു വീണു. പാപ്പുവിന് ആകെ ഒരു എരിപൊരി സഞ്ചാരം.
പാപ്പുവിന്‍റെ തലതെറിച്ച സന്താനം “എന്താ അപ്പാ” എന്ന ചോദ്യവുമായി അടുത്തു കൂടി. “ഇനി വീട്ടിലും കിട്ടും” എന്നു മാത്രമായിരുന്നു പാപ്പുവിന്‍റെ മറുപടി!
എന്ത് കിട്ടാനാ എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. അടി, നല്ല ചുട്ട അടിയുടെ കാര്യമാണ് പാപ്പു പറഞ്ഞത്. ഒന്നും മനസ്സിലായില്ല അല്ലേ? ജനകീയ പൊലീസിന്‍റെ ഭവന സന്ദര്‍ശനം എന്ന വാര്‍ത്തയാണ് പാപ്പുവിനെ ഈ വെകിളിയെല്ലാം പിടിപ്പിച്ചതും അടിയുടെ കാര്യം പറയിപ്പിച്ചതും!
ഇനി പാപ്പുവിനെ കുറിച്ച് ഒരു വിവരണമാവാം. പാപ്പു വീരബാഹുവാണ്...മുട്ടോളം നീണ്ടു കിടക്കുന്ന കൈകള്‍, ഒത്ത നീളത്തെ കുറ്റം വയ്ക്കാനിടകൊടുക്കാത്ത വീതിയും(വണ്ണം). പണ്ട് പുലിപ്പോലീസിനെ ഇടിച്ചു നിരപ്പാക്കിയതടക്കം അനേകം വീര കഥകളും ഈ വീരപാപ്പുവിന് സ്വന്തം. എന്നാല്‍, ഇതെല്ലാം കഥകളാണെന്ന് പാച്ചുവിനും ദൈവത്തിനും മാത്രമേ അറിയാവൂ!
|