പ്രധാന താള്‍  വിനോദം  ഫലിതം  ആക്ഷേപഹാസ്യം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇടയ ലേഖകാ ഇതിലേ...
FILEWD
വൈറല്‍ പനി സംസ്ഥാനത്തെയാകെ വിറപ്പിക്കുന്ന അവസരത്തില്‍ ഭരണമുന്നണിക്ക് ഒരു ‘അധിക വിറ’ കൂടി. ഇടയന്‍‌മാരുടെ അടുത്ത് കളിയുമായി ഇറങ്ങിയ നേതാവിന് ഇപ്പോള്‍ കുരിശ് എന്ന് കേട്ടാല്‍ തന്നെ വിറ അധികരിക്കുമത്രേ!

തന്ത്രിക്ക് ഇക്കിളി സ്വഭാവമുണ്ടാ‍യത് കാരണം ദേവസ്വം ബോര്‍ഡിലും ശബരിമലയിലും ചില്ലറ വെട്ടി നിരത്തലുകള്‍ക്ക് ഇട കിട്ടി. എന്നാല്‍, ഇതു തന്നെ അവസരം എന്ന് കരുതി രൂപക്കൂട്ടിന് അടുത്തേക്ക് വരരുത് എന്നാണ് ഇടയന്‍; അയ്യോ അല്ല! ഇടയന്‍മാര്‍ പറയുന്നതത്രേ!

നേതാവിനെ എല്ലാവരും കൂടി ഇങ്ങനെ മെക്കിട്ട് കേറുന്നത് കണ്ടാലും കേട്ടാലും സഹിക്കില്ല. പാവം, ഒരു ഇടയ ലേഖനം (തൃശൂരെ) പിന്‍‌വലിക്കണമെന്ന് പറഞ്ഞപ്പോള്‍ ദാ കിടക്കുന്നു പാലാക്കാരുടെ വക മറ്റൊരെണ്ണം! അത് കണ്ടപ്പോള്‍ തിരുവനന്തപുരത്തുകാര്‍ വെറുതെ ഇരിക്കുമോ? അവരും ഇറക്കി കടുത്ത ഒരെണ്ണം.

ചരിത്രപരമായി അല്‍പ്പം മുന്നേറ്റം നടത്താമെന്ന് നേതാവ് തീര്‍ച്ചയായും വിശ്വസിച്ചു. ഉണ്ടായ കേട് അങ്ങനങ്ങ് മാറ്റാം എന്നായിരുന്നു ആഗ്രഹം. ഭാഗ്യമുള്ളവര് ‘തല മൊട്ടയടിക്കുമ്പോഴല്ലേ കല്ല് മഴ പെയ്യൂ’- അതും പൊളിഞ്ഞു.

57 അല്ല 2007 എന്ന് നേതാവ് ചരിത്രത്തിന്‍റെ മേമ്പൊടി ഇട്ട് ആറ്റിക്കുറുക്കി ആവേശം അല്‍പ്പം അധികം വിതറി വിളമ്പി നോക്കി. എറിച്ചില്ലാ...ആ വിഭവത്തിന് രുചി പോരെന്ന് ഇടയന്‍. ഈ ‘വിമോചന’ വിഭവത്തില്‍ തീരെ താല്‍പ്പര്യമില്ല എന്നാണ് ഇടയന്‍റെ നിലപാട്.

എന്തായാലും ഡല്‍ഹി നേതാവ് പറഞ്ഞകാര്യം ആവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ പ്രശ്നമുണ്ടാവുമായിരുന്നോ? വിമോചന സമരം വിദേശ ചാര സംഘടനയുടെ സൃഷ്ടിയല്ലേ? ഈ ഒളിഞ്ഞു നോട്ടം വേണ്ടാ, വേണ്ടാ എന്നങ്ങ് പറഞ്ഞാല്‍ പോരായിരുന്നോ- ചാരന്മാരുടെ പിടലിക്കിരുന്നേനെ ആ ഭാരം!
കൂടുതല്‍
നീന്താനറിയുന്ന പൂച്ചയുണ്ടോ?
ചേരിതിരിവിലെ കാണാപ്പുറങ്ങള്‍
ഈ മെയ് ഒന്നാം പുലരിയില്‍ .......
പൊലീസ് ഇനി ഉപദേശവും നല്കും
ഗാന്ധിയെ അറിയാത്ത ഹൈദരാബാദ്
ചിക്കനോട് വിട