സ്‌നേഹമുള്ള ഭര്‍ത്താവ്!

ചൊവ്വ, 17 നവംബര്‍ 2009( 17:12 IST )
ഭര്‍ത്താവ് ഭാര്യയോട്: നാളെ കറിവയ്ക്കുന്നത് ഞാനായിരിക്കും.
ഭാര്യ: അതെന്താ?
ഭര്‍ത്താവ്: നിനക്കൊരു ദിവസം അവധിതരാമെന്ന് വച്ചു.
ഭാര്യ: നല്ലത്, എങ്കില്‍ കറി അവിയലായിരിക്കും.
ഭര്‍ത്താവ്: അതെങ്ങനെ മനസ്സിലായി?
ഭാര്യ: നിങ്ങളെപ്പോഴും പറയാറില്ലേ, കണ്ടതെല്ലാം വെട്ടിനുറുക്കി പാത്രത്തിലിട്ടാല്‍ അവിയലായെന്ന്!