ജോപ്പന്‍റെ വഴിവിട്ട പോക്ക് സഹിക്കാനാകാതെ അയല്‍ക്കാരികള്‍ ജോപ്പന്‍റെ ഭാര്യയോട് പരാതിപ്പെട്ടു.
‘നിന്‍റെ ഭര്‍ത്താവ് വഴിയേ പോകുന്ന എല്ലാ പെണ്ണുങ്ങളുടേയും പുറകേ നടക്കുകയാണല്ലോ, നിനക്കിതില്‍ ഒരു പേടിയുമില്ലേ?’
ഭാര്യ: ഓ അതില്‍ വലിയ കാര്യമൊന്നുമില്ല, പട്ടികള്‍ കാറിനെ പിന്നാലെ പോകുന്നത് പോലെയാണത്
‘അതെന്താ അങ്ങനെ?’
ഭാര്യ: കാറിനു പിന്നാലെ ഓടിയാല്‍ പട്ടിക്ക് കാറിനെ കിട്ടില്ല, എപ്പോഴെങ്കിലും ഒരു കാര്‍ നിര്‍ത്തികൊടുത്താല്‍ തന്നെ അതുകൊണ്ട് എന്തു ചെയ്യണമെന്ന് പട്ടിക്ക് അറിയില്ലല്ലോ, അതുകൊണ്ട് എനിക്ക് യാതൊരു പേടിയും ഇല്ല! |