ജോപ്പന്‍ രാവിലെ ഉണര്‍ന്ന് ക്ലോക്കില്‍ സമയം നോക്കി. ഏഴിന് ഏഴ് മിനിറ്റ്. പത്രം എടുത്തു തുറന്നപ്പോള്‍ ഏഴാം തീയതി ശ്രദ്ധയില്‍പെട്ടു. ജൂലൈ ഏഴ്!
‘ഓ ഏഴാം മാസം എഴാം തീയതി, ഏഴിന് ഏഴ് മിനിറ്റ് !!’
ഇതെന്‍റെ ഭാഗ്യ ദിവസം തന്നെ.
ജോപ്പന്‍ ഭാഗ്യ ദിവസത്തില്‍ തന്നെ കുതിര പന്തയത്തിന് പോകാന്‍ തീരുമാനിച്ചു. ബസ്റ്റോപ്പില്‍ ഏഴാം നമ്പര്‍ ബസ് വന്നു. ബസില്‍ ആകെയുള്ളത് ഏഴു പേര്‍. കിട്ടിയ ടിക്കറ്റിന്റെ നമ്പര്‍ കൂട്ടി നോക്കിയപ്പോഴും ഏഴ് !
ഏഴാം ട്രാക്കില്‍ എത്തി. ഏഴാം നമ്പര്‍ ജയിക്കാനായി എഴുനൂറ് രൂപ പന്തയം വച്ചു. ജോപ്പന്‍റെ കുതിര ഏഴാമതെത്തി!! |