സ്കൂളില്‍ നിന്ന് വന്നാലുടന്‍ ക്ലാസിലെ കഥകള്‍ ബിജു അമ്മയോട് പറഞ്ഞുകൊടുക്കും. ഒരു ദിവസം വീട്ടിലെത്തിയ ഉടന്‍ ബിജു പറഞ്ഞു : അമ്മേ, ഇന്നൊരു സംഭവമുണ്ടായി, ബസില്‍ ഒരു കുട്ടി കമിഴ്‌ന്നടിച്ചു വീണു. ഞാനൊഴികെ എല്ലാവരും പൊട്ടിച്ചിരിച്ചു. അതു ശരിയാണോ?
അമ്മ: ഒരിക്കലും അങ്ങനെ ചെയ്യരുത്, ഏത് കുട്ടിയാണ് വീണത്?
ബിജു: വീണത് ഞാന്‍ തന്നെയായിരുന്നു. |