ഏത് കാര്യത്തിലും വീമ്പടിക്കുന്ന സ്വഭാവക്കാരനായിരുന്നു അനൂപ്. കൂട്ടുകാരെ ഓരോ കാര്യങ്ങള്‍ പറഞ്ഞ് പറ്റിക്കാനും മിടുക്കനാണ്. ഒരിക്കല്‍ അനൂപ് ഒരു കുപ്പിയിലെ ദ്രാവകവുമായി സുഹൃത്തിന്‍റടുത്തു ചെന്നു.
സുഹൃത്ത്: എന്താണ് കുപ്പിയില്‍ ?
അനൂപ്: ആളുകളെ കൊണ്ട് സത്യം പറയിപ്പിക്കുന്ന ഒരു ദ്രാവകം ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ട്. അതിനിത് കുടിച്ചു നോക്കുകയൊന്നും വേണ്ട.
സുഹൃത്ത് കുപ്പി മണത്തു നോക്കിയിട്ട് ഓഹോ, ഇത് മണ്ണെണ്ണയാണല്ലേ ?
രമേശ്: കണ്ടോ കണ്ടോ സത്യം പറയുന്നത് കണ്ടോ. |