ഒരിക്കല്‍ രണ്ട് കൂട്ടുകാര്‍ സെക്കന്‍ഡ് ഷോയ്ക്ക് പോയി. റീലു പൊട്ടിയും കറന്‍റ് പോയും കുറേ സമയം വെറുതേ പോയി. സിനിമ തീര്‍ന്നപ്പോള്‍ നേരം വളരെ വൈകി. കൈയില്‍ വാച്ചില്ല. നടക്കുന്നതിനിടയില്‍ അവരിലൊരാള്‍ ചോദിച്ചു : ഇപ്പോള്‍ സമയം എന്തായിക്കാണും ?
മറ്റേയാള്‍: ഒരു പിടിയുമില്ല, നമുക്കാണെങ്കില്‍ വാച്ചുമില്ല. പക്ഷെ, സമയം അറിയാനൊരു എളുപ്പവഴിയുണ്ട്.
ഇത് പറഞ്ഞ് അയാള്‍ തെരുവിലൂടെ ഉച്ചത്തില്‍ പാട്ടുപാടി നടക്കാന്‍ തുടങ്ങി. കുറച്ചു ദൂരം ചെന്നപ്പോള്‍, പെട്ടന്നൊരാള്‍ വീടിന്‍റെ കതക് തുറന്നു പുറത്തിറങ്ങി.
എന്നിട്ട് പറഞ്ഞു: രാത്രി ഒരു മണി കഴിഞ്ഞു. ഈ നേരത്താണോടാ അലറിവിളിച്ച് പാട്ടും പാടി നടക്കുന്നത്. |