ക്ലാസില്‍ എപ്പോഴും തര്‍ക്കുത്തരം പറയുന്ന രാജുവിനെ ടീച്ചര്‍ പതിവായി ഉപദേശിക്കാറുണ്ടായിരുന്നു. രാജു അതെല്ലാം തലകുലുക്കി സമ്മതിക്കും. പക്ഷെ, വേണ്ടതൊന്നും പഠിച്ചു വരാന്‍ മെനക്കെടാറില്ല. എന്നാലും ഏത് ചോദ്യം ചോദിച്ചാലും രാജുവിന് ഒരു ഉത്തരമുണ്ടായിരിക്കും.
ഒരിക്കല്‍ ക്ലാസില്‍ ടീച്ചര്‍ ചോദിച്ചു: രാജു പറയൂ, സഹാറാ മരുഭൂമിയില്‍ ജീവിക്കുന്ന 10 മൃഗങ്ങളുടെ പേരെന്തൊക്കെയാണ്?
രാജു: 9 സിംഹങ്ങളും ഒരു ജിറാഫും. |