കോടികള്‍ പ്രിയങ്കയുടെ മനം മാറ്റില്ല!

WEBDUNIA| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2010 (13:32 IST)
PRO
PRO
മുന്നില്‍ കോടിക്കണക്കിനു രൂപ ചൊരിഞ്ഞിട്ടാലും ഹോട്ടലിലും മറ്റുമുള്ള സ്വകാര്യ പരിപാടികള്‍ക്ക് നൃത്തം ചെയ്യാനില്ല എന്ന് ബോളിവുഡ് സൂപ്പര്‍ സുന്ദരി പ്രിയങ്ക ചോപ്ര. സിനിമയില്‍ ലഭിക്കുന്ന പ്രതിഫലത്തിന്റെ ഇരട്ടി തുക വാഗ്ദാനം ചെയ്തിട്ടും പ്രിയങ്കയുടെ മനമിളകിയില്ല എന്നാണ് ബോളിവുഡ് വാര്‍ത്തകള്‍.

ബോളിവുഡിലെ പ്രശസ്തരായ സെയ്ഫ് അലിഖാനും കരീന കപൂറും പ്രിയങ്കയുടെ അതേ ചിന്താഗതിക്കാരാണ്. ഇവര്‍ അടുത്തിടെ ഒരു നൃത്തപരിപാടിക്കുള്ള വാഗ്ദാനം തള്ളിക്കളയുകയും ഇത്തരം പരിപാടിക്ക് ഇല്ല എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാലും പ്രിയങ്കയുടെ തീരുമാനം കടുത്തുപോയി എന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ അടക്കിപ്പറയുന്നത്. കാരണം ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന് ഇവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് 1.5 കോടി രൂപയാണ്. എന്നാല്‍, ഒറ്റ ഒരു നൃത്തപരിപാടിക്ക് ഇവര്‍ക്ക് ലഭിച്ച വാഗ്ദാനം മൂന്ന് കോടി രൂപയുടേതായിരുന്നു!

ഹോട്ടലുകളിലും മറ്റ് സ്വകാര്യ പാര്‍ട്ടികളിലും മറ്റും ലൈവ് നൃത്ത പരിപാടികള്‍ അവതരിപ്പിക്കുന്നതിന് സെയ്ഫിനും കരീനയ്ക്കും പ്രിയങ്കയ്ക്കും താല്‍‌പര്യമില്ല എങ്കിലും മറ്റുള്ള നടീനടന്‍‌മാര്‍ക്ക് അങ്ങനെയൊന്നുമില്ല. ഉദാഹരണത്തിന്, ബോളിവുഡ് സെക്സ് സിംബലുകളായ മല്ലികാ ഷെരാവത്തും ബിപാഷ ബസുവും മറ്റും പുതുവര്‍ഷ പരിപാടികള്‍ക്ക് നൃത്തം ചെയ്യാനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :