ബോക്സോഫീസില്‍ പണക്കിലുക്കവുമായി ‘ഗോല്‍മാല്‍ 3’

WEBDUNIA|
IFM
ദക്ഷിണേന്ത്യന്‍ ചിത്രമായ യന്തിരന്‍ ബോളിവുഡിനെ പിടിച്ചുകുലുക്കിയതിന്‍റെ ക്ഷീണത്തില്‍ നിന്ന് ഹിന്ദി സിനിമാലോകം കരകയറുകയാണ്. ദബാംഗിനു ശേഷം മറ്റൊരു ബോക്സോഫീസ് വിസ്മയം കൂടി ഉദയം‌ കൊണ്ടിരിക്കുന്നു. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ‘ഗോല്‍‌മാല്‍ 3’ ഗംഭീര കളക്ഷനുമായി വന്‍ ലാഭത്തിലേക്ക് കുതിക്കുന്നു.

അജയ് ദേവ്ഗണ്‍, കരീന കപൂര്‍, അര്‍ഷദ് വര്‍സി, തുഷാര്‍ കപൂര്‍, ശ്രേയസ് തല്പദെ തുടങ്ങിയവര്‍ അഭിനയിച്ച ‘ഗോല്‍‌മാല്‍ 3’ ആദ്യ വാരാന്ത്യത്തില്‍ 70 കോടി രൂപയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 60 കോടിയും ഓവര്‍സീസ് മാര്‍ക്കറ്റില്‍ നിന്ന് 10 കോടിയുമാണ് കളക്ഷന്‍. രണ്ടായിരത്തിലധികം പ്രിന്‍റുകളാണ് ലോകമെമ്പാടുമായി റിലീസ് ചെയ്തത്.

ശ്രീ അഷ്ടവിനായക് സിനി വിഷന്‍ നിര്‍മ്മിച്ച ‘ഗോല്‍മാല്‍ 3’ വിതരണം ചെയ്തിരിക്കുന്നത് ഇറോസ് ഇന്‍റര്‍നാഷണലാണ്. 40 കോടി രൂപ മാത്രമാണ് ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ്. അതുകൊണ്ടുതന്നെ നൂറുകണക്കിനു കോടികളുടെ ലാഭമാണ് ഗോല്‍‌മാല്‍ 3 നേടാന്‍ പോകുന്നത്.

രോഹിത് ഷെട്ടിയുടെ ഗോല്‍മാല്‍ സീരീസിലെ മൂന്നാം ചിത്രമാണിത്. ആദ്യ രണ്ടു ചിത്രങ്ങളും വന്‍ വിജയം നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :