പോക്കിരിരാജ - 17 ദിവസം, കളക്ഷന്‍ 11 കോടി!

WEBDUNIA|
PRO
ചരിത്രവിജയമാകുകയാണ്. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച ഈ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ 17 ദിവസം കൊണ്ട് 11 കോടിയോളം രൂപയാണ് വാരിക്കൂട്ടിയത്. കേരളത്തിലെ എല്ലാ സെന്‍ററുകളിലും എല്ലാ ഷോയും ഹൌസ്ഫുള്ളാണ്. മാത്രമല്ല, മറുനാട്ടിലും പോക്കിരിരാജ വെന്നിക്കൊടി പാറിക്കുന്നു.

17 ദിവസം കൊണ്ട് 11.79 കോടി രൂപയാണ് ചിത്രത്തിന് ഗ്രോസ് വന്നിരിക്കുന്നത്. നവാഗതനായ വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപ്പാടത്തിന് കോടികളുടെ ലാഭമാണ് നേടിക്കൊടുത്തിരിക്കുന്നത്. ചെന്നൈയില്‍ ഈ സിനിമ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തും പോക്കിരിരാജ വമ്പന്‍ കളക്ഷന്‍ നേടി മുന്നേറുന്നു.

ട്വന്‍റി20യുടെ വിജയത്തോടെ താരമൂല്യമുള്ള തിരക്കഥാകൃത്തുക്കളായി മാറിയ ഉദയ്കൃഷ്ണയും സിബി കെ തോമസും പോക്കിരിരാജയും വിജയിച്ചതോടെ പ്രതിഫലം കുത്തനെ ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോമഡിയും സസ്പെന്‍സും ആക്ഷനും നിറഞ്ഞ, താരങ്ങള്‍ക്ക് നിറഞ്ഞാടാന്‍ പറ്റുന്ന തിരക്കഥകള്‍ ഒരുക്കുന്ന ഇരുവരും ഇപ്പോള്‍ തന്നെ മലയാളത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന തിരക്കഥാകൃത്തുക്കളാണ്. ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേഴ്സാ‍ണ് ഇവരുടെ അടുത്ത ചിത്രം.

പോക്കിരിരാജയുടെ അഭൂതപൂര്‍വ്വമായ വിജയം മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ വന്‍ ഒഴുക്കിന് കളമൊരുക്കുമെന്നാണ് സൂചനകള്‍. ഷാജി കൈലാസ്, കെ മധു, അന്‍‌വര്‍ റഷീദ് തുടങ്ങിയവര്‍ ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കാനായി തിരക്കഥാകൃത്തുക്കളുമായി ചേര്‍ന്ന് ആലോചനകള്‍ തുടങ്ങിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :