കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മികച്ച സിനിമകള്‍ » പഴശ്ശിരാജ മെഗാഹിറ്റ്; ‘സ്വ.ലേ’ മുന്നേറുന്നു (Pazhassiraja No.1)
മികച്ച സിനിമകള്‍
Feedback Print Bookmark and Share
 
PRO
പഴശ്ശിരാജ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാകുകയാണ്. 30 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ചിത്രത്തിന്‍റെ കളക്ഷന്‍ 12 കോടി കവിഞ്ഞു. കേരളത്തില്‍ നിന്നു തന്നെ ഈ സിനിമ മുതല്‍ മുടക്കു തിരിച്ചുപിടിക്കുമെന്ന് ഉറപ്പായി. ഇപ്പോഴും എല്ലാ കേന്ദ്രങ്ങളിലും 70 ശതമാനത്തിനു മേല്‍ കളക്ഷനാണ് ലഭിക്കുന്നത്. മിക്ക കേന്ദ്രങ്ങളിലും പഴശ്ശിരാജ 100 ദിവസം തികച്ചേക്കും.

പഴശ്ശിരാജ തന്നെയാണ് ബോക്സോഫീസ് ഹിറ്റ് ചാര്‍ട്ടില്‍ ഈ വാരവും ഒന്നാം സ്ഥാനത്ത്. (ഇംഗ്ലീഷ് ചിത്രം ‘2012’ കേരളത്തില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ മറുഭാഷാ ചിത്രങ്ങളുടെ പ്രകടനം ഹിറ്റ് ചാര്‍ട്ടിനു വേണ്ടി മലയാളം വെബ്ദുനിയ പരിഗണിക്കാറില്ല. മലയാള സിനിമകള്‍ മാത്രമാണ് ഈ പരിശോധനയില്‍ ഉള്‍പ്പെടുത്തുന്നത്).

ഹിറ്റ് ചാര്‍ട്ടില്‍ നാലാം സ്ഥാനത്തു നിന്ന ‘സ്വന്തം ലേഖകന്‍’ എന്ന ദിലീപ് ചിത്രം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. നിലവില്‍ ഈ സിനിമ രണ്ടാം സ്ഥാനത്താണ്. ദിലീപിന്‍റെ അതിഗംഭീരമായ പ്രകടനവും കലവൂര്‍ രവികുമാറിന്‍റെ തിരക്കഥയിലെ ബ്ലാക് ഹ്യൂമറുമാണ് ചിത്രത്തിന്‍റെ കരുത്ത്. ചിത്രത്തിലെ ഓരോ ഡയലോഗിനും തിയേറ്ററുകളില്‍ കയ്യടിയാണ്. അടുത്തകാലത്ത് ഇത്രയും നര്‍മ്മ സംഭാഷണങ്ങള്‍ നിറഞ്ഞ ഒരു സിനിമ പുറത്തുവന്നിട്ടില്ല. ആദ്യമുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ മറികടന്ന് ചിത്രം മികച്ച വിജയത്തിലേക്ക് നീങ്ങുന്നു. താരതമ്യേന കുറഞ്ഞ ബജറ്റാണ് ‘സ്വ.ലേ’യ്ക്ക് ഗുണമാകുന്നത്.

പത്ത് സംവിധായകര്‍ ഒരുമിച്ച കേരള കഫെയാണ് ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാമത്. മമ്മൂട്ടി, സുരേഷ്ഗോപി, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയ താരങ്ങളെല്ലാം അഭിനയിച്ചിരിക്കുന്ന കേരളാ കഫെ ശാന്തമായി കണ്ടിരിക്കാവുന്ന സിനിമ എന്ന നിലയില്‍ ശ്രദ്ധേയമാവുന്നുണ്ട്. കഥകള്‍ തെരഞ്ഞെടുത്തതിലും അതിന്‍റെ അവതരണ രീതികളിലും സംവിധായകര്‍ക്കുണ്ടായ പിഴവുകള്‍ ചിത്രത്തിന്‍റെ മൊത്തത്തിലുള്ള ഒഴുക്കിനെ പലയിടത്തും തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും ലാല്‍ ജോസ്, അന്‍‌വര്‍ റഷീദ്, ഷാജി കൈലാസ് എന്നിവര്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.

ജോഷി സംവിധാനം ചെയ്ത റോബിന്‍‌ഹുഡ് ആണ് ഹിറ്റ്ചാര്‍ട്ടില്‍ നാലാം സ്ഥാനത്ത്. യുവത്വത്തിന്‍റെ ആവേശമായി പൃഥ്വിരാജും നരേനും പിന്നെ ജോഷിയുടെ സംവിധാന മികവുമാണ് ചിത്രത്തിന്‍റെ വിജയത്തിന് കാരണം. നരേന്‍റെ പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. ഭാവനയുടെ ഗ്ലാമര്‍ കഥാപാത്രത്തെയും പ്രേക്ഷകര്‍ ഏറ്റെടുത്തു.
PRO


നവാഗതനായ രമാകാന്ത് സര്‍ജു സംവിധാനം ചെയ്ത ‘ഉത്തരാ സ്വയംവരം’ ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്താണ്. നര്‍മ്മരസപ്രധാനമായ ഒരു സിനിമയാണെങ്കിലും ഒരു വലിയ സാമ്പത്തികവിജയമായി ഈ ചിത്രം മാറാന്‍ സാധ്യതയില്ല. എങ്കിലും പ്രേക്ഷകര്‍ക്ക് കണ്ടിരിക്കാവുന്ന ഒരു കൊച്ചുചിത്രമായി ഉത്തരാസ്വയം‌വരം വിലയിരുത്തപ്പെടുന്നുണ്ട്.

വിജി തമ്പി സംവിധാനം ചെയ്ത ‘കെമിസ്ട്രി’ ഹിറ്റ് ചാര്‍ട്ടില്‍ കടക്കാന്‍ സാധ്യതയുണ്ട്. ഈ ലോബജറ്റ് ഹൊറര്‍ ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. സമീപകാലത്തുണ്ടായ ഒരു യഥാര്‍ത്ഥ സംഭവമാണ് കെമിസ്ട്രിയുടെ പ്രമേയത്തിന് ആധാരമായിരിക്കുന്നത്. വിജി തമ്പിയുടെ ചടുലമായ ഫ്രെയിമുകള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നു.

മോഹന്‍ലാലിന്‍റെ ‘എയ്ഞ്ചല്‍ ജോണ്‍’ ഹിറ്റ് ചാര്‍ട്ടില്‍ നിന്ന് പുറത്തായി. ജയറാമിന്‍റെ സീതാകല്യാണത്തിന് ഹിറ്റ് ചാര്‍ട്ടില്‍ കടക്കാന്‍ പോലും കഴിഞ്ഞില്ല. എന്നാല്‍ ഹിറ്റ് ചാര്‍ട്ടില്‍ നിന്ന് പുറത്തായെങ്കിലും മമ്മൂട്ടിച്ചിത്രമായ ലൌഡ് സ്പീക്കര്‍ ഇപ്പോഴും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പഴശ്ശിരാജ, സ്വന്തം ലേഖകന്, ജോഷി, ഹരിഹരന്, എം ടി, മമ്മൂട്ടി, ദിലീപ്