കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മികച്ച സിനിമകള്‍ » ബോക്സോഫീസിലും പഴശ്ശിയുടെ പടയോട്ടം (Pazhassi rules box office)
മികച്ച സിനിമകള്‍
Feedback Print Bookmark and Share
 
PRO
ബ്രിട്ടീഷുകാര്‍ക്കെതിരായ സമരമുഖത്തെന്നപോലെ ബോക്സോഫീസിലും പഴശ്ശിരാജ പടയോട്ടം തുടരുകയാണ്. മോഹന്‍‌ലാലിന്‍റെയും ദിലീപിന്‍റെയും പുതിയ റിലീസുകള്‍ക്കും പഴശ്ശിയെ തടഞ്ഞു നിര്‍ത്താനായിട്ടില്ല. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇനീഷ്യലുമായി തുടക്കമിട്ട പഴശ്ശി രണ്ടാഴ്ച പിന്നിടുമ്പോഴും ആരംഭത്തിലേ തിരക്ക് നിലനിര്‍ത്തുന്നു. ഫാന്‍സിന്‍റെ തിരക്കൊഴിഞ്ഞ തിയറ്ററുകളില്‍ കുടുംബ പ്രേക്ഷകരാണിപ്പോള്‍ പഴശ്ശിയെ വരവേല്‍ക്കുന്നത്.

രാജ്യത്തിന്‍റെ സമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി ബ്രിട്ടീഷുകാരോട് പടവെട്ടിയ പഴശ്ശിയെ മമ്മൂട്ടി അനശ്വരമാക്കിയപ്പോള്‍ എടച്ചേന കുങ്കനായി ശരത് കുമാറും തലയ്ക്കല്‍ ചന്തുവായി മനോജ് കെ ജയനുമെല്ലാം പ്രേക്ഷക മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഹിറ്റ്ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് പഴശ്ശിരാജക്ക് ഈ ആഴ്ചയും വെല്ലുവിളിയേ ഇല്ല.

ജോഷിയുടെ റോബിന്‍‌ഹുഡ് തന്നെയാണ് ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാമത്. യുവത്വത്തിന്‍റെ ആവേശമായി പൃഥ്വിരാജും നരേനും പിന്നെ ജോഷിയുടെ സംവിധാന മികവുമാണ് സൂപ്പര്‍ താരചിത്രങ്ങളെപ്പോലും പിന്തള്ളില്‍ റോബിന്‍‌ഹുഡിനെ രണ്ടാം സ്ഥാനത്ത് നിലനിര്‍ത്തിയത്.

PRO
പത്ത് സംവിധായകര്‍ ഒരുമിച്ച മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരന്ന കേരള കഫേയാണ് ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാമത്. മമ്മൂട്ടി, സുരേഷ്ഗോപി, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയ താരങ്ങളുടെ മുഖങ്ങളല്ലാം അണിനിരക്കുന്ന പോസ്റ്ററുകള്‍ കണ്ട് മറ്റൊരു ‘ട്വന്‍റി 20’ പ്രതീക്ഷിച്ചുള്ള തള്ളിക്കയറ്റമാകാമെങ്കിലും ശാന്തമായി കണ്ടിരിക്കാവുന്ന സിനിമ എന്ന നിലയില്‍ കേരള കഫേ ശ്രദ്ധേയമാവുന്നുണ്ട്.

കഥകള്‍ തെരഞ്ഞെടുത്തതിലും അതിന്‍റെ അവതരണ രീതികളിലും സംവിധായകര്‍ക്കുണ്ടായ പിഴവുകള്‍ ചിത്രത്തിന്‍റെ മൊത്തത്തിലുള്ള ഒഴുക്കിനെ പലയിടത്തും തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും ലാല്‍ ജോസിനെയും അന്‍‌വര്‍ റഷീദിനെയും ഷാജി കൈലാസിനെയും പോലുള്ള ചില സംവിധായകരെങ്കിലും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുമുണ്ട്.

മമ്മൂട്ടി - ജയരാജ് ടീമിന്‍റെ ലൌഡ്സ്പീക്കര്‍ കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചു മുന്നേറുകയാണ്. ഹിറ്റ്ചാര്‍ട്ടില്‍ നാലാം സ്ഥാനത്താണ് ലൌഡ് സ്പീക്കര്‍. മികച്ച കഥയും അവതരണവും മനോഹരമായ ഗാനങ്ങളുമാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്. മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രം എന്ന നിലയില്‍ മൈക്ക് ഫിലിപ്പോസിനെ കേരളം ഏറ്റെടുത്തുകഴിഞ്ഞു.

മോഹന്‍ലാലിന്‍റെ ‘എയ്ഞ്ചല്‍ ജോണ്‍’ ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്താണ്. പൂര്‍ണമായും ഒരു ലാല്‍ ചിത്രം പ്രതീക്ഷിച്ചെത്തിയവരെ നിരാശരാക്കിയതാണ് എയ്ഞ്ചലിന് വിനയായത്. ചിത്രത്തിന്‍റെ ഇടവേളക്ക് തൊട്ടു മുന്‍പ് മാത്രമാണ് മോഹന്‍‌ലാല്‍ വരുന്നതെന്നത് ലാല്‍ ഫാന്‍സിനെയും നിരാശരാക്കി.

ദിലീപിന്‍റെ സ്വ.ലേ ആണ് ഈയാഴ്ച പ്രേക്ഷകര്‍ കാത്തിരുന്ന മറ്റൊരു ചിത്രം. എന്നാല്‍ ഒട്ടും മുറുക്കമില്ലാത്ത തിരക്കഥയും ഇഴഞ്ഞു നീങ്ങുന്ന ആഖ്യാനവുമെല്ലാം ചേര്‍ന്ന് സ്വ.ലേയെ തുടക്കത്തിലേ പുറകോട്ടടിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പഴശ്ശിരാജ, ബോക്സോഫീസ്, ഹിറ്റ് ചാര്ട്ട്