കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മികച്ച സിനിമകള്‍ » പഴശ്ശിരാജ ബോക്സോഫീസ് ഭരിക്കുന്നു (Pazhassiraja No.1)
മികച്ച സിനിമകള്‍
Feedback Print Bookmark and Share
 
PRO
ബോക്സോഫീസില്‍ പഴശ്ശിരാജ മാജിക്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഇനിഷ്യല്‍ കളക്ഷന്‍ നേടിയ സിനിമയാണ് പഴശ്ശിരാജ. ആദ്യവാരത്തിന് ശേഷവും ബോക്സോഫീസില്‍ പണക്കിലുക്കമാണ് ഈ വമ്പന്‍ സിനിമ നടത്തുന്നത്. മമ്മൂട്ടി ആരാധകരുടെ തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം.

ഹരിഹരന്‍ എന്ന സംവിധായകന്‍ മലയാള സിനിമയുടെ നെറുകയില്‍ ഒരു കസേരയിട്ട് ഇരിക്കുവാന്‍ അവസരമൊരുക്കിയ അത്ഭുത സിനിമയാണ് പഴശ്ശിരാജ. കരുത്തനായ ഒരു സംവിധായകന്‍റെ സാന്നിധ്യം തന്നെയാണ് പഴശ്ശിരാജയുടെയും പ്രേക്ഷകരുടെയും ഭാഗ്യമായി മാറിയത്. എം ടി, മമ്മൂട്ടി, റസൂല്‍ പൂക്കുട്ടി, ശരത്കുമാര്‍ എന്നിവരുടെ അധ്വാനവും ഈ സിനിമയുടെ ശക്തിയാണ്. ഹിറ്റ്ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്താണ് പഴശ്ശിരാജ.

ജോഷിയുടെ റോബിന്‍‌ഹുഡാണ് ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാമത്. പൃഥ്വിരാജിന്‍റെ സ്റ്റൈലിഷ് പെര്‍ഫോമന്‍സും ജോഷിയുടെ സംവിധാനവുമാണ് പ്രേക്ഷകരെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്നത്. നരേന്‍റെ കഥാപാത്രവും മികച്ചതാണ്. വാരാന്ത്യത്തില്‍ എല്ലാ സെന്‍ററുകളിലും റോബിന്‍‌ഹുഡ് ഹൌസ്ഫുള്ളാണ്. മറ്റ് ദിനങ്ങളില്‍ 90 ശതമാനം കളക്ഷന്‍ നേടാനും ചിത്രത്തിന് കഴിയുന്നുണ്ട്.

മോഹന്‍ലാലിന്‍റെ ‘എയ്ഞ്ചല്‍ ജോണ്‍’ ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാമതാണ്. റിലീസ് കേന്ദ്രങ്ങളിലെല്ലാം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ അമ്പതു ശതമാനം ഭാഗം മാത്രമേ മോഹന്‍‌ലാലിന്‍റെ സാന്നിധ്യമുള്ളൂ എന്നതാണ് ഈ സിനിമയ്ക്ക് പറ്റിയ പ്രധാന ന്യൂനത. ലാല്‍ ആരാധകരെ അതിനാല്‍ തന്നെ എയ്ഞ്ചല്‍ ജോണ്‍ ആകര്‍ഷിക്കുന്നില്ല. എങ്കിലും ഒരു ശരാശരി ചിത്രമെന്ന റിപ്പോര്‍ട്ടുകളാണ് എങ്ങുനിന്നും ലഭിക്കുന്നത്.

മമ്മൂട്ടി - ജയരാജ് ടീമിന്‍റെ ലൌഡ്സ്പീക്കര്‍ കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചു മുന്നേറുകയാണ്. ഹിറ്റ്ചാര്‍ട്ടില്‍ നാലാം സ്ഥാനത്താണ് ലൌഡ് സ്പീക്കര്‍. മികച്ച കഥയും അവതരണവും മനോഹരമായ ഗാനങ്ങളുമാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്. മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രം എന്ന നിലയില്‍ മൈക്ക് ഫിലിപ്പോസിനെ കേരളം ഏറ്റെടുത്തുകഴിഞ്ഞു.

സുരാജ് വെഞ്ഞാറമ്മൂട് നായകനായ ‘ഡ്യൂപ്ലിക്കേറ്റ്’ ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്താണ്. ഈ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചു കഴിഞ്ഞു. നായകനായി ആദ്യ ചിത്രം തന്നെ വന്‍ വിജയമാക്കാന്‍ കഴിഞ്ഞതില്‍ സുരാജിന് അഭിമാനിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പഴശ്ശിരാജ, മമ്മൂട്ടി, മോഹന്ലാല്, ഹരിഹരന്, രവി ദ്രോണര്, എം ടി, ലോഹിതദാസ്