കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മികച്ച സിനിമകള്‍ » ‘ഒറിജിനല്‍’ വിജയവുമായി ഡ്യൂപ്ലിക്കേറ്റ് (Not Duplicate it's original)
മികച്ച സിനിമകള്‍
Feedback Print Bookmark and Share
 
PRO
നിനച്ചിരിക്കാത്ത നേരത്തൊരു ഹിറ്റ്. ബോക്സോഫീസില്‍ ഡ്യൂപ്ലിക്കേറ്റിന്‍റെ പ്രകടനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. രണ്ടര മണിക്കൂര്‍ നേരം പ്രേക്ഷകരെ അധികമൊന്നും ബോറടിപ്പിക്കാതെ എന്നാല്‍ ചുണ്ടിന്‍റെ കോണില്‍ ഒരു ചെറുചിരി ബാക്കിയാക്കി കടന്നു പോവുന്ന ഡ്യൂപ്ലിക്കേറ്റ് സൂപ്പര്‍താര ചിത്രങ്ങളെപ്പോലും നിഷ്‌പ്രഭമാക്കിയാണ് ഹിറ്റിലേക്ക് കുതിച്ചത്.

സുരജാജ് വെഞ്ഞാറമ്മൂട് എന്ന നടന്‍റെ കരിയറിലെ വഴിത്തിരിവായേക്കുന്ന വിജയമാ‍ണ് ഡ്യൂപ്ലിക്കേറ്റ് സമ്മാനിക്കുന്നത്. സുരാജിന്‍റെ പ്രകടനത്തെ പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിക്കുന്നത്. ഈ പ്രേക്ഷകപ്രീതി തന്നെയാണ് റോബിന്‍‌ഹുഡിനെയും വൈരത്തെയും പിന്തള്ളി ഡ്യൂപ്ലിക്കേറ്റിനെ ബോക്സോഫീസ് ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാമതെത്തിച്ചത്.

PRO
ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ‘ലൌഡ് സ്പീക്കര്‍’ തന്നെയാണ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത്.
ഹൃദയസ്പര്‍ശിയായ ഒരു പ്രമേയത്തിന്‍റെ അസ്വാഭാവികതകളില്ലാത്ത അവതരണമാണ് ലൌഡ് സ്പീക്കറിനെ വന്‍ ഹിറ്റാക്കി മാറ്റുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ‘മൈക്ക്’ എന്ന കഥാപാത്രത്തിന്‍റെ മാനറിസങ്ങള്‍ പോലും തിയേറ്ററുകളില്‍ കയ്യടി നേടുന്നു.

വന്‍‌പ്രതീക്ഷയുമായെത്തിയ ജോഷി-പൃഥ്വിരാജ് ടീമിന്‍റെ റോബിന്‍‌ഹുഡിന് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാനായില്ലെന്നതാണ് ഈയാഴ്ചയിലെ പ്രധാന ബോക്സോഫീസ് വിശേഷം. കഴിഞ്ഞ ആഴ്ച മൂന്നാം സ്ഥാനത്തുണ്ടായിരുന്ന റോബിന്‍ഹുഡ് ഈയാഴ്ച അഞ്ചാം സ്ഥാനത്തേക്ക് പോയി. തിരക്കഥയിലെ പാളിച്ചകള്‍ ചിത്രത്തിന്‍റെ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിച്ചപ്പോള്‍ നിഷാദ്-സുരേഷ് ഗോപി-പശുപതി ടീമിന്‍റെ വൈരം വീണ്ടും മുന്നാം സ്ഥാനത്തെത്തി.

മികച്ച സാമൂഹിക പ്രസക്തിയുള്ള മികച്ചൊരു കഥയുടെ പിന്‍‌ബലവും പശുപതിയുടെ അഭിനയമികവുമാണ് വൈരത്തിന് തിളക്കമേകിയത്. ജയറാം-അക്കു അക്ബര്‍ ടീമിന്‍റെ കാണാക്കണ്മണി മികച്ച ഇനീഷ്യലിനു ശേഷം അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞപ്പൊള്‍ ഷൈജു അന്തിക്കാടിന്‍റെ ബ്ലാക് ആന്‍ഡ് കുടുംബത്തിന് ശരാശരി കളക്ഷനുണ്ട്.

പഴശ്ശിരാജ, കേരളാ കഫേ, എയ്ഞ്ചല്‍ ജോണ്‍ എന്നീ സിനിമകള്‍ ഈ ആഴ്ച തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ തിയറ്ററുകളും പ്രേക്ഷകരും വീണ്ടും ഒരുപോലെ സജീവവമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഡ്യൂപ്ലിക്കേറ്റ്, ലൌഡ്സ്പീക്കര്, ഹിറ്റ് ചാര്ട്ട്, റോബിന്ഹുഡ്