ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ ഷങ്കര്‍ കോളിവുഡില്‍ വീണ്ടും അത്ഭുതങ്ങള്‍ തീര്‍ക്കുകയാണ്. ഷങ്കര്‍ നിര്‍മാതാവായ ചിത്രങ്ങളെല്ലാം വ്യത്യസ്ത കൊണ്ട് സമ്പന്നമായിരുന്നു. ഷങ്കര്‍ നിര്‍മിച്ച കാതല്‍, വെയില്‍, ഇംസൈ അരസന്‍ ഇരുപത്തിമൂന്നാം പുലികേശി തുടങ്ങിയ സിനിമകള്‍ ബോക്സോഫീസില്‍ പുതിയ വിജയചരിത്രമെഴുതിയവയാണ്. ഷങ്കറിന്‍റെ നിര്‍മ്മാണത്തില്‍ നവാഗതനായ അറിവഴകന്‍ സംവിധാനം ചെയ്ത ‘ഈറം’ ഈ പതിവ് തെറ്റിക്കുന്നില്ല.
ആദി, നന്ദ, സിന്ധു മേനോന്‍, ശരണ്യ മോഹന്‍ തുടങ്ങിയവവരുടെ അഭിനയ മികവും തുടക്കം മുതല്‍ ഒടുക്കം വരെ രസച്ചരട് പൊട്ടാതെ സസ്പെന്‍സ് കാത്തുസൂക്ഷിച്ചതുമാണ് ഈറത്തെ പ്രേക്ഷകര്‍ക്ക് രസിപ്പിച്ചത്. കന്തസ്വാമി, ഉന്നൈപ്പോലൊരുവന്‍ എന്നീ വന്‍ചിത്രങ്ങള്‍ക്കൊപ്പം റിലീസ് ചെയ്തിട്ടും ഈറം പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറി.
റിലീസിംഗ് കേന്ദ്രങ്ങളുടെ എണ്ണമോ കോടികളുടെ ബജറ്റോ ഒന്നുമല്ല ചിത്രങ്ങളുടെ വിജയത്തെ സ്വാധീനിക്കുന്നത് എന്ന് ഈറത്തിന്‍റെ വിജയം തെളിയിക്കുന്നു. നല്ലൊരു പ്രമേയവും അത് അവതരിപ്പിച്ച രീതിയുമാണ് ഈറത്തെ വ്യത്യസ്തമാക്കിയത്. ഇതു തന്നെയാണ് ഒരു നവാഗത സംവിധായകന്‍റെ ചിത്രത്തിന് നല്‍കുന്ന ഏറ്റവും ഉഅയര്‍ന്ന തുകയായ ഒന്നരകോടി നല്‍കി ചിത്രത്തിന്‍റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കാന്‍ വിജയ് ടി വിയെ പ്രേരിച്ചതും.
PRO
ഉലകനായകന്‍ കമലഹാസനും മലയാളികളുടെ സൂപ്പര്‍താരം മോഹന്‍ലാലും ആദ്യമായി ഒരുമിച്ച ഉന്നൈപ്പോല്‍ ഒരുവന്‍ തന്നെയാണ് ബോക്സോഫീസ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത്. വിക്രമിന്‍റെ ബ്രഹ്മാണ്ഡ ചിത്രം കന്തസ്വാമിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഈറം രണ്ടാം സ്ഥാനത്തെത്തി. കെ തമ്പിദുരൈ സംവിധാനം ചെയ്ത മൂന്നാര്‍ ആണ് നാലാം സ്ഥാനത്ത്.
മിഥുന്‍ തേജസ്വിയും അപര്‍ണയും മുഖ്യവേഷങ്ങളിലെത്തിയ കണ്ണുക്കുള്ളൈ ഈയാഴ്ച അഞ്ചാം സ്ഥാനത്തെത്തി. ഇളയരാജയുടെ ഇമ്പമാര്‍ന്ന ഗാനങ്ങളാണ് ചിത്രത്തിന്‍റെ പ്രത്യേകത. പൃഥ്വിരാജ്-പ്രിയാമണി ജോഡികളുടേ നിനൈത്താലു ഇനിക്കും ഹിറ്റ് ചാര്‍ട്ടില്‍ ആറാമതായി. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ക്ലാസ്മേറ്റ്സിനെ തമിഴിലേക്ക് മൊഴിമാറ്റിയപ്പോള്‍ പ്രേക്ഷകര്‍ക്ക് രുചിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്നതില്‍ സംവിധായകന്‍ ജി എന്‍ കുമരവേലന്‍ പരാജയപ്പെട്ടതാണ് ഈ പൃഥ്വി ചിത്രത്തിന് തിരിച്ചടി ആയത്.
ഈ ആഴ്ചയാണ് ദീപാവലി ചിത്രങ്ങള്‍ തിയറ്ററിലെത്തുന്നത്. സൂര്യ നായകനായ കെ എസ് രവികുമാര്‍ ചിത്രം ആദവന്‍ മാത്രമെ ഇത്തവണത്തെ ദീപാവലിക്ക് സൂപ്പര്‍ താര ചിത്രമായി എത്തുന്നുള്ളു. വിജയ്‌യുടെ വേട്ടക്കാരന്‍ ദീപാവലിക്ക് എത്തുമെന്ന് പ്രതിക്ഷിച്ചിരുന്നെങ്കിലും പൊങ്കലിനെ എത്തൂവെന്നാണ് പുതിയ റിപ്പോര്‍ട്ട്.