കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മികച്ച സിനിമകള്‍ » കാണാ കണ്‍‌മണി മുന്നേറുന്നു; പുതിയമുഖം ഭരിക്കുന്നു! (Puthiya Mukham No.1)
മികച്ച സിനിമകള്‍
Feedback Print Bookmark and Share
 
PRO
പുതിയ റിലീസായ കാണാ കണ്‍‌മണി ഒറ്റ ദിവസം കൊണ്ട് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയതാണ് ഈ വാരത്തെ ആകര്‍ഷകമാക്കുന്നത്. വെള്ളിയാഴ്ച റിലീസായ ചിത്രം വന്‍ ഇനിഷ്യല്‍ കളക്ഷനാണ് നേടുന്നത്. ഈ സിനിമയുടെ വരവോടെ ഡാഡി കൂള്‍, ഭ്രമരം തുടങ്ങിയ ചിത്രങ്ങളുടെ കളക്ഷനില്‍ ഇടിവുണ്ടായി.

ജയറാം നായകനായ കാണാ കണ്‍‌മണി ഹിറ്റ് ചാര്‍ട്ടില്‍ നാലാം സ്ഥാനത്താണ്. ഹ്യൂമറില്‍ പൊതിഞ്ഞ ഒരു സീരിയസ് പ്രമേയമെന്ന നിലയില്‍ കുടുംബപ്രേക്ഷകരെയാണ് ഈ സിനിമ ആകര്‍ഷിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൌസ് ഫുള്ളാണ്. വെറുതെ ഒരു ഭാര്യയ്ക്ക് ശേഷം അക്കു അക്ബറിന്‍റേതായി എത്തുന്ന ഈ സിനിമയും മികച്ച വിജയമായി മാറുമെന്ന സൂചനയാണ് ആദ്യ വാരത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.

പൃഥ്വിരാജിന്‍റെ പുതിയ മുഖം ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിന്‍റെ പേരു സൂചിപ്പിക്കുന്നതു പോലെ പൃഥ്വി എന്ന നടന്‍റെ മാറിയ മുഖമാണ് ഈ സിനിമയിലൂടെ കാണാനാകുന്നത്. ഒരു തമിഴ് സിനിമയാണോ എന്ന് സംശയിക്കത്തക്ക രീതിയില്‍ ഗംഭീരമായ ആക്ഷന്‍ രംഗങ്ങളാണ് ദീപന്‍ സംവിധാനം ചെയ്ത പുതിയ മുഖത്തിന്‍റെ ഹൈലൈറ്റ്. ഈ സിനിമയുടെ തകര്‍പ്പന്‍ വിജയം പൃഥ്വിരാജിനെ സൂപ്പര്‍താരങ്ങളുടെ നിരയില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ്.

‘നെക്ക് ടു നെക്ക്’ പോരാട്ടമാണ് മമ്മൂട്ടിയുടെ ഡാഡി കൂളും പൃഥ്വിരാജിന്റെ പുതിയമുഖവും തമ്മില്‍ നടക്കുന്നത്. യുവാക്കളെ ആകര്‍ഷിക്കാന്‍ തക്ക ചേരുവകള്‍ ഇല്ലാത്തതാണ് ഡാഡി കൂളിന് വിനയായത്. എങ്കിലും രണ്ടാം‌ സ്ഥാനത്ത് ഡാഡി കൂള്‍ തുടരുകയാണ്.

ജോണി ആന്‍റണി സംവിധാനം ചെയ്ത ‘പട്ടണത്തില്‍ ഭൂതം’ കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് മാസം രണ്ട് ആവുമ്പോഴും ‘രസികന്‍’ സിനിമയെന്ന വിശേഷണത്തോടെ മൂന്നാം സ്ഥാനം അലങ്കരിക്കുകയാണ് ഈ സിനിമ. ഈ വര്‍ഷത്തെ മികച്ച ഹിറ്റുകളിലൊന്നായി ഈ സിനിമ എണ്ണപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

മോഹന്‍‌ലാലിന്‍റെ അഭിനയ വിസ്മയം കൊണ്ട് സമ്പന്നമായ ഭ്രമരം, ‘ക്ലാസ് സിനിമ’യെന്ന വിശേഷണം നേടിക്കഴിഞ്ഞു. അഞ്ചാം സ്ഥാനത്താണ് ഭ്രമരമിപ്പോള്‍ ഉള്ളത്. ഈ സിനിമയ്ക്കിപ്പോഴും ‘എ ക്ലാസ്’ പ്രേക്ഷകരുടെ തിരക്കുണ്ട്.
PRO


യുവമനസ്സുകളുടെ സ്നേഹത്തിന്‍റെയും നൊമ്പരത്തിന്‍റെയും കഥ പറയുന്ന ശ്യാമപ്രസാദിന്‍റെ ഋതു പുതിയ മാര്‍ക്കറ്റിംഗ് രീതികള്‍ ഉപയോഗിച്ച് ബോക്സോഫീസില്‍ ചലനമുണ്ടാക്കിയെങ്കിലും ഹിറ്റ് ചാര്‍ട്ടില്‍ നിന്ന് പുറത്തായിരിക്കുകയാണ്.

ജയസൂര്യ നായകനായ ഒരു ബ്ലാക്ക് ആന്‍റ്‌ വൈറ്റ് കുടുംബത്തിന് മികച്ച അഭിപ്രായം നേടാന്‍ കഴിയാത്തത് ബോക്സോഫീസ് പ്രകടനത്തില്‍ തിരിച്ചടിയായി. എങ്കിലും വരും ദിവസങ്ങളില്‍ ബ്ലാക്ക് ആന്‍റ് വൈറ്റ് കുടുംബം മുന്നേറ്റം നടത്തിയേക്കുമെന്നാണ് പ്രതീക്ഷ.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പുതിയ മുഖം, ഡാഡി കൂള്, കാണാ കണ്മണി, ഡോണ് നരിമാന്