കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മികച്ച സിനിമകള്‍ » ‘ഡാഡി കൂള്‍’ തളര്‍ന്നു; പുതിയമുഖം ഒന്നാമത്! (Puthiya Mukham makes it to number 1 position!)
മികച്ച സിനിമകള്‍
Feedback Print Bookmark and Share
 
Prithwiraj
PRO
PRO
മമ്മൂട്ടിയുടെ ‘ഡാഡി കൂള്‍’ എന്ന സിനിമയെ പിന്തള്ളിക്കൊണ്ട്, പൃഥ്വിക്ക് ആക്ഷന്‍ ഹീറോയുടെ പരിവേഷം സമ്മാനിച്ച പുതിയമുഖം ഈയാഴ്ചത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തി. എല്ലാ കേന്ദ്രങ്ങളിലും മിക്ക ഷോയും ഹൌസ്ഫുള്ളാകുന്ന ഈ ചിത്രം ഒരു യുവതാരചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വരവേല്‍പ്പിനാണ് അര്‍ഹമായിരിക്കുന്നത്. പൃഥ്വിയും ബാലയുമൊത്തുള്ള ചേസ് രംഗം ഉള്‍ക്കിടലത്തോടെയാണ് പ്രേക്ഷകര്‍ കണ്ടിരിക്കുന്നത്.

സ്റ്റെഡി കളക്ഷനോടെ അഞ്ചാം വാരത്തിലേക്കാണ് പുതിയമുഖം കടക്കുന്നത്. ‘നെക്ക് ടു നെക്ക്’ പോരാട്ടമാണ് മമ്മൂട്ടിയുടെ ഡാഡി കൂളും പൃഥ്വിരാജിന്റെ പുതിയമുഖവും തമ്മില്‍ നടക്കുന്നത്. യുവാക്കളെ ആകര്‍ഷിക്കാന്‍ തക്ക ചേരുവകള്‍ ഇല്ലാത്തതാണ് ഡാഡി കൂളിന് വിനയായത്. എങ്കിലും രണ്ടാം‌സ്ഥാനത്ത് തന്നെ ഡാഡി കൂള്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ജോണി ആന്‍റണി സംവിധാനം ചെയ്ത ‘പട്ടണത്തില്‍ ഭൂതം’ കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് മാസം രണ്ട് ആവുമ്പോഴും ‘രസികന്‍’ സിനിമയെന്ന വിശേഷണത്തോടെ മൂന്നാം സ്ഥാനം അലങ്കരിക്കുകയാണ് ഈ സിനിമ. ഈ വര്‍ഷത്തെ മികച്ച ഹിറ്റുകളിലൊന്നായി ഈ സിനിമ എണ്ണപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

മോഹന്‍‌ലാലിന്‍റെ അഭിനയ വിസ്മയം കൊണ്ട് സമ്പന്നമായ ഭ്രമരം, ‘ക്ലാസ് സിനിമ’യെന്ന വിശേഷണം നേടിക്കഴിഞ്ഞു. നാലാം സ്ഥാനത്താണ് ഭ്രമരമിപ്പോള്‍ ഉള്ളത്. ഈ സിനിമയ്ക്കിപ്പോഴും ‘എ ക്ലാസ്’ പ്രേക്ഷകരുടെ തിരക്കുണ്ട്. യുവമനസ്സുകളുടെ സ്നേഹത്തിന്‍റെയും നൊമ്പരത്തിന്‍റെയും കഥ പറയുന്ന ശ്യാമപ്രസാദിന്‍റെ ഋതു പുതിയ മാര്‍ക്കറ്റിംഗ് രീതികള്‍ ഉപയോഗിച്ച് ബോക്സോഫീസില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അഞ്ചാം സ്ഥാനത്തേക്ക് ഈ സിനിമ കുതിപ്പ് നടത്തി.

രാജസേനന്‍ നായകനും സംവിധായകനുമായ ഭാര്യ ഒന്ന് മക്കള്‍ മൂന്ന് ഹിറ്റ് ചാര്‍ട്ടില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു. കളക്ഷന്‍ കുറഞ്ഞുതുടങ്ങിയ ഈ സിനിമ ബി ക്ലാസ് തീയേറ്ററുകളിലേക്കുള്ള പ്രയാണത്തിലാണ്. മനോഹരമായ ഒരു കുടുംബകഥ രസകരമായി പറയുന്നുവെന്നതും സൂപ്പര്‍താരങ്ങളുടെ ചിത്രം വച്ചുകൊണ്ടുള്ള പരസ്യ തന്ത്രങ്ങളും ‘ഭാര്യക്കും മക്കള്‍ക്കും’ നേട്ടമുണ്ടാക്കാനായി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഡാഡി കൂള്, പട്ടണത്തില് ഭൂതം, ഭ്രമരം, പുതിയമുഖം, പൃഥ്വിരാജ്, മോഹന്ലാല്, മമ്മൂട്ടി