കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മികച്ച സിനിമകള്‍ » പുതിയമുഖം തന്നെ നമ്പര്‍ വണ്‍ (Hit chart)
മികച്ച സിനിമകള്‍
Feedback Print Bookmark and Share
 
PRO
യുവമനസ്സുകളുടെ സ്നേഹത്തിന്‍റെയും നൊമ്പരത്തിന്‍റെയും കഥ പറയുന്ന ശ്യാമപ്രസാദിന്‍റെ ഋതു തിയറ്ററുകളിലെത്തിയതാണ് ഈയാഴ്ചയിലെ പ്രധാന ബോക്സോഫീസ് വിശേഷം. മമ്മൂട്ടിയുടെ സ്വന്തം നിര്‍മാണ കമ്പനിയായ പ്ലേ ഹൌസാണ് ഋതു തിയറ്ററുകളിലെത്തിച്ചത്. യുവത്വത്തിന്‍റെ ആഘോഷമെന്ന പേരില്‍ ഇറങ്ങിയിട്ടുള്ള സിനിമകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഋതു. തമിഴ്നാട്ടില്‍ സൂപ്പര്‍ ഹിറ്റായ സുബ്രമണ്യപുരം ഫെയിം ശശികുമാര്‍ നായകനായ നാടോടികള്‍ കേരളത്തിലെത്തിയതാണ് മറ്റൊരു ബോക്സോഫീസ് വാര്‍ത്ത.

ആഷിക് അബുവിന്‍റെ മമ്മൂട്ടി ചിത്രം ഡാഡി കൂള്‍ നിറഞ്ഞ സദസ്സില്‍ രണ്ടാം വാരത്തിലേക്ക് കടന്നു. കുട്ടികളെയും കുടുംബങ്ങളെ ഒരുപോലെ ആകര്‍ഷിച്ച പട്ടണത്തില്‍ ഭൂതം നിറഞ്ഞോടുമ്പോഴാണ് ഡാഡിയും മകനും എത്തിയതെങ്കിലും സസ്പെന്‍സ് നിലനിര്‍ത്തി ഒരു മികച്ച എന്‍റര്‍ടെയ്നര്‍ ഒരുക്കുന്നതില്‍ ആഷിഖ് അബു വിജയിച്ചുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

യുവമനസ്സുകളുടെ വീറും വേഗവും നിറഞ്ഞ പൃഥ്വിരാജിന്‍റെ പുതിയ മുഖം തന്നെയാണ് ഈയാഴ്ചയും ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത്. 17 ദിവസം കൊണ്ട് 1.90 കോടി രൂപ ഗ്രോസ് നേടിക്കഴിഞ്ഞ ചിത്രം സൂപ്പര്‍ താര ചിത്രങ്ങളെ വെല്ലുന്ന പ്രകടനമാണ് ബോക്സോഫീസില്‍ കാഴ്ചവെക്കുന്നത്. സിന്ധുരാജ് പറയുന്ന കഥയില്‍ പ്രത്യേകിച്ച് പുതുമയൊന്നുമില്ലെങ്കിലും ട്രീറ്റ്‌മെന്‍റ്റിലെ വ്യത്യസ്തത കൊണ്ട് ദീപന്‍ ചിത്രത്തിന് പുതുമ നല്‍കുന്നു.

തമിഴ് സിനിമയെ വെല്ലുന്ന തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് പുതിയമുഖത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. അമ്പതാം ദിവസത്തിലേക്ക് കടക്കുന്ന മമ്മൂട്ടി-ജോണി ആന്‍റണി ടീമിന്‍റെ പട്ടണത്തില്‍ ഭൂതം രണ്ടാം സ്ഥാനം നിലനിര്‍ത്തി. കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിക്കാനായതാണ് ഭൂതത്തിന് ഗുണമായത്.

മോഹന്‍ലാല്‍ - ബ്ലെസി ടീമിന്‍റെ ഭ്രമരമത്തെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മമ്മൂട്ടിയുടെ തന്നെ ഡാഡി കൂള്‍ മൂന്നാം സ്ഥാനത്തെത്തി. മമ്മൂട്ടിക്ക് ഓണ ചിത്രമില്ലാത്തതിനാള്‍ ഡാഡി ഓണം കഴിഞ്ഞേ തിയറ്റര്‍ വിടൂ എന്നാണ് ആദ്യ ആഴ്ചകളിലെ തിരക്ക് സൂചിപ്പിക്കുന്നത്.

മോഹന്‍‌ലാലിന്‍റെ അഭിനയ വിസ്മയം കൊണ്ട് സമ്പന്നമായ ഭ്രമരം നാലാം സ്ഥാനത്തായി. ബോക്സോഫീസില്‍ അമ്പത് ദിവസം പൂര്‍ത്തിയാക്കിയ ഭ്രമരത്തിന് ഇപ്പോഴും കുടുംബ പ്രേക്ഷകരുടെ തിരക്കുണ്ട്. രാജസേനന്‍ നായകനും സംവിധായകനുമായ ഭാര്യ ഒന്ന് മക്കള്‍ മൂന്ന് ആണ് അഞ്ചാം സ്ഥാനത്ത്. മനോഹരമായ ഒരു കുടുംബകഥ രസകരമായി പറയുന്നുവെന്നതും സൂപ്പര്‍താരങ്ങളുടെ ചിത്രം വെച്ചുകൊണ്ടുള്ള പരസ്യ തന്ത്രങ്ങളും ഭാര്യക്കും മക്കള്‍ക്കും നേട്ടമാവുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഋതു, ബോക്സോഫീസ്, ഡാഡി കൂള്, പുതിയ മുഖം