കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മികച്ച സിനിമകള്‍ » വിവാഹിതര്‍ മുന്നേറുന്നു ('Vivahitharaayaal' running successfully)
മികച്ച സിനിമകള്‍
Feedback Print Bookmark and Share
 
സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഇവര്‍ വിവാഹിതരായാല്‍ ബോക്സോഫീസില്‍ വന്‍ കുതിപ്പു നടത്തി. കഴിഞ്ഞ വാരം റിലീസായ ഈ സിനിമ ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്തെത്തി. കാഞ്ചീപുരത്തെ കല്യാണം, കലണ്ടര്‍ എന്നീ സിനിമകളെ മറി കടന്നാണ് വിവാഹിതര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഒരു ചെറിയ കഥയും അതിന്‍റെ നര്‍മരസപ്രധാനമായ ആവിഷ്കാരവുമാണ് ചിത്രത്തെ ഹിറ്റാക്കുന്നത്. ജയസൂര്യയുടെ അഭിനയജീവിതത്തില്‍ ഈ സിനിമ ഒരു വഴിത്തിരിവാണ്. ഒരു ജയസൂര്യച്ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഇനിഷ്യലാണ് ‘ഇവര്‍ വിവാഹിതരായാല്‍’ നേടുന്നത്.

വിവാഹിതര്‍ മുന്നേറ്റം നടത്തിയതോടെ മഹേഷ് സംവിധാനം ചെയ്ത കലണ്ടര്‍ ഹിറ്റ് ചാര്‍ട്ടില്‍ നിന്ന് പുറത്തായി. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥയുടെ അഭാവവും സംവിധാനത്തിലെ താളപ്പിഴകളുമാണ് കലണ്ടറിന് വിനയായത്.
PROPRO

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത ഇപ്പോഴും ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതാണ്. ഓരോ സീനിലും സത്യന്‍ ടച്ച് നിറഞ്ഞു നില്‍ക്കുന്ന ഭാഗ്യദേവത കനിഹയ്ക്കും ബ്രേക്കായി. മനോഹരമായ ഗാനങ്ങളും ദൃശ്യസൌന്ദര്യവുമായി ഭാഗ്യദേവത നിര്‍മ്മാതാവിനും ഭാഗ്യം കൊണ്ടു വന്നിരിക്കുകയാ‍ണ്. ചിത്രം നൂറുദിനം പിന്നിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

നവാഗതനായ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചറാണ് ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാമത്. മലയാള സിനിമയ്ക്ക് മള്‍ട്ടിപ്ലക്സ് സംസ്കാരം സംഭാവന ചെയ്യുന്ന ചിത്രമാണിത്. വ്യത്യസ്തമായ ഒരു ത്രില്ലര്‍ എന്ന് ഏവരും അംഗീകരിച്ച ഈ ചിത്രം എതിരഭിപ്രായമില്ലാതെ മുന്നേറുകയാണ്. ശ്രീനിവാസനും ജഗതിയും ദിലീപും മം‌മ്തയുമെല്ലാം കഥാപാത്രങ്ങളോട് നീതിപുലര്‍ത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഒരിടവേളയ്ക്ക് ശേഷം ദിലീപ് നായകനാകുന്ന ഒരു ചിത്രം ഹിറ്റാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

ടു ഹരിഹര്‍ നഗര്‍ ഇപ്പോള്‍ നാലാം സ്ഥാനത്തേക്കിറങ്ങി. എല്ലാ ഫസ്റ്റ് ഷോകളും, ശനി, ഞായര്‍ ദിവസങ്ങളും തിയേറ്ററുകള്‍ക്കു മുന്നില്‍ ഇപ്പോഴും ഹൌസ്ഫുള്‍ ബോര്‍ഡ് തൂങ്ങുന്ന ഹരിഹര്‍ നഗറിന്‍റെ വിജയത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ ലാലിനാണ്. ആവര്‍ത്തിച്ചു കാണുന്ന പ്രേക്ഷകരാണ് ഈ സിനിമയുടെ കരുത്ത്. ജഗദീഷിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഹൈലൈറ്റ്.

സുരേഷ്ഗോപിയും മുകേഷും മുഖ്യവേഷങ്ങളിലെത്തിയ കാഞ്ചീപുരത്തെ കല്യാണം ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാമതാണ്. മുമ്പ് പല ചിത്രങ്ങളില്‍ കണ്ടിട്ടുള്ള തമാശകളാണെങ്കിലും ഭേദപ്പെട്ട ഒരു തിരക്കഥയുടെ ബലത്തില്‍ ന്യൂനതകളെ മറികടക്കുകയാണ് ഈ സിനിമ. നവാഗതരായ ഫാസിലും ജയകൃഷ്ണയും ചേര്‍ന്ന് സംവിധാനം ചെയ്ത ഈ ചിത്രം തെങ്കാശിപ്പട്ടണം, കല്യാണരാമന്‍ തുടങ്ങിയ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സജി സുരേന്ദ്രന്, ഇവര് വിവാഹിതരായാല്, കലണ്ടര്, രവിശങ്കരന്, ഭാഗ്യദേവത