സ്പാനിഷ് മസാല - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

WEBDUNIA|
PRO
മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു കാര്യം എന്താണെന്ന് പറയട്ടേ? നല്ല ഭക്ഷണം! എവിടെ നല്ല ആഹാരം ലഭിക്കുമോ അവിടം തേടിപ്പിടിച്ചുപോകുന്നവരാണ് മലയാളികള്‍. നല്ല കപ്പയും മീന്‍‌കറിയും കഴിക്കാനായി നൂറുകണക്കിന് കിലോമീറ്റര്‍ കാറോടിച്ചുപോകുന്ന ഒരു ഫ്രണ്ട് എനിക്കുണ്ട് - താജുദ്ദീന്‍ എന്നാണ് കക്ഷിയുടെ പേര്. അവന്‍ ‘സോള്‍ട്ട് ആന്‍റ് പെപ്പര്‍’ എന്ന സിനിമയുടെ ടൈറ്റില്‍ സോംഗ് കാണാനായി മാത്രം സിനിമ 15 തവണ കണ്ടു!

എന്തായാലും താജുദ്ദീന് സന്തോഷം പകരുന്നതാണ് ‘സ്പാനിഷ് മസാല’ എന്ന പേര്. നല്ല മസാലക്കൂട്ടുള്ള വിഭവങ്ങളുടെ ചിത്രീകരണം ഈ സിനിമയിലുണ്ടാകുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചതുകൊണ്ടാകണം എന്നെ പിക്ക് ചെയ്യാന്‍ അവന്‍ വന്നു - സ്പാനിഷ് മസാല എന്ന ലാല്‍ ജോസ് സിനിമ കാണാന്‍ തിയേറ്ററിലേക്ക്.

വലിയ തിരക്കായിരുന്നു തിയേറ്ററില്‍. സ്ത്രീകളും കുട്ടികളും ധാരാളം. മലയാളിക്ക് നല്ലതുപോലെ ചിരിച്ച് ആസ്വദിക്കുന്ന കുടുംബചിത്രങ്ങള്‍ മതി. അവര്‍ക്ക് അസുരവിത്ത് പോലെ ഓവര്‍ വയലന്‍സ് സിനിമകളോട് താല്‍പ്പര്യമില്ല. അതുകൊണ്ടാണല്ലോ ഷാജി കൈലാസിനെക്കാള്‍ സത്യന്‍ അന്തിക്കാട് ഇവിടെ സ്വീകാര്യനാകുന്നത്.

സ്പാനിഷ് മസാല ഒരിടവേളയ്ക്ക് ശേഷം ദിലീപ് - ലാല്‍ ജോസ് - ബെന്നി പി നായരമ്പലം ടീമിന്‍റെ വര്‍ക്കാണ്. ‘ചാന്തുപൊട്ട്’ ആയിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍ എത്തിയ അവസാന സിനിമ. ഈ സിനിമയുടെ നിര്‍മ്മാതാവ് നൌഷാദാണ്. ഞാന്‍ താജുദ്ദീനോടുപറഞ്ഞു - ‘നൌഷാദ് ബിരിയാണി’യുടെ ടേസ്റ്റ് സിനിമയ്ക്കും ഉണ്ടായാല്‍ സംഗതി കലക്കും!

അടുത്ത പേജില്‍ - ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നു!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :