കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ - നിരൂപണം (In Ghost House Inn - Malayalam Movie Review)
നിരൂപണം
Bookmark and Share Feedback Print
 
“ഒരു ആന കുത്താന്‍ വന്നാല്‍ നമ്മള്‍ എന്തു ചെയ്യും?” എന്ന ചോദ്യവുമായി ഹരിഹര്‍ നഗര്‍ രണ്ടാം ഭാഗത്തിലെത്തിയ മഹാദേവന്‍ തന്നെയാണ് നാല്‍‌വര്‍ സംഘത്തില്‍ ഏറ്റവും ധൈര്യമുള്ളയാള്‍(അല്ലെങ്കില്‍ അങ്ങനെ നടിക്കുന്നത്). “പ്രേതമോ...ഒരു പ്രശ്നവുമില്ല” എന്ന രീതിയിലാണ് കക്ഷിയുടെ പ്രതികരണം. ആദ്യമൊന്നും ഭയം പുറത്തുകാണിക്കാതിരിക്കാന്‍ ശ്രമിച്ചിരുന്ന അവര്‍ പോകെപ്പോകെ ഒരു കാര്യം മനസിലാക്കുന്നു - ഇവിടെ എന്തോ സംഗതി ഉണ്ട്!

പ്രേതത്തെ ഭയന്ന് തിരിച്ചുപോകാനൊരുങ്ങുന്ന മഹാദേവനെയും ഗോവിന്ദന്‍ കുട്ടിയെയും അപ്പുക്കുട്ടനെയും അവിടെ പിടിച്ചുനിര്‍ത്തുന്നത് മറ്റാരുമല്ല, തോമസുകുട്ടി തന്നെയാണ്. “എനിക്ക് ഇതൊരു റിസോര്‍ട്ടാക്കി മാറ്റിയെടുക്കണം” - അയാളുടെ നിസഹായാവസ്ഥയില്‍ വിട്ടിട്ടു പോരാന്‍ സുഹൃത്തുക്കള്‍ക്ക് തോന്നിയില്ല. അത് പ്രശ്നങ്ങളുടെ മേല്‍ പ്രശ്നങ്ങളുടെ ആരംഭമായിരുന്നു.

ഒരു ദിവസം അവര്‍ ഒരു പുരോഹിതനെ അവിചാരിതമായി പരിചയപ്പെട്ടു, ഫാദര്‍ ഡൊമിനിക്. അദ്ദേഹം അവരോടു പറഞ്ഞു - “ഡോറോത്തി ബംഗ്ലാവ് നിങ്ങള്‍ക്ക് നാശം മാത്രമേ നല്‍കൂ”. ഫാദര്‍ ഡൊമിനിക്കും ഈ നാല്‍‌വര്‍ സംഘവും പിന്നീട് നടത്തുന്ന പരാക്രമങ്ങളാണ് ചിത്രത്തെ Edge of the seat thriller ആക്കുന്നത്. സിനിമ കഴിഞ്ഞ് തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയ ഞാന്‍ പലരോടും വെറുതെ ചോദിച്ചു. “പടം എങ്ങനെയുണ്ട്?”

ഈ സിനിമ നല്‍കിയ സംതൃപ്തിയില്‍ വാ‍ക്കുകള്‍ കിട്ടാതെ പലരും ബുദ്ധിമുട്ടുന്നതു കണ്ടു. അവര്‍ക്ക് ഇതാണ് അനുഭവമെങ്കില്‍, ഇങ്ങനെ ഒരു സാഹചര്യത്തില്‍ ലാല്‍ ഏതവസ്ഥയിലായിരിക്കും എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. 2 ഹരിഹര്‍ നഗര്‍ ഇറങ്ങി ഹിറ്റായ ശേഷമുള്ള ആറുമാസത്തിനുള്ളിലാണ് ഇത്രയും ഗംഭീരമായ ഒരു തിരക്കഥ ലാല്‍ രചിച്ചത്. ഈ നാല്‍‌വര്‍ സംഘം അദ്ദേഹത്തിന്‍റെ മനസില്‍ എത്ര ആഴത്തിലാണ് ജീവിക്കുന്നതെന്ന് അതില്‍ നിന്ന് തിരിച്ചറിയാം.

അലക്സ് പോള്‍ ഈണമിട്ട മൂന്നു ഗാനങ്ങളാണ് ഗോസ്റ്റ് ഹൌസിലുള്ളത്. ഏകാന്തചന്ദ്രികയും ഉന്നം മറന്നുമൊന്നും ഇതില്‍ ആവര്‍ത്തിച്ചിട്ടില്ല. ഒരു തമിഴ് ഗാനം - “കാളൈ കാളൈ കാളൈ ജല്ലിക്കട്ട് കാളൈ” എന്ന ആ ഗാനമാണ് ഏറ്റവും മികച്ചത്. ലക്‍ഷ്മി റായി ആടിത്തകര്‍ക്കുന്ന ആ ഗാനരംഗം വന്നപ്പോള്‍ തിയേറ്റര്‍ കരഘോഷത്താല്‍ കുലുങ്ങി. കഴിഞ്ഞ ചിത്രത്തില്‍ നായികയായിരുന്ന ലക്‍ഷ്മി റായ് ഈ സിനിമയില്‍ ഗസ്റ്റാണ്. നാലു പേരുടെയും ഭാര്യമാരും സിനിമയിലുണ്ട്. ക്ലാസ്മേറ്റ്സിലെ റസിയയായി മനം കവര്‍ന്ന രാധികയാണ് മറ്റൊരാള്‍. രാധികയുടെ കഥാപാത്രം ഒരു സസ്പെന്‍‌സാണ്. തിയേറ്ററില്‍ പോയി അറിയുക.

നെടുമുടി, ഹരിശ്രീ അശോകന്‍ എന്നിവര്‍ ഗംഭീര പ്രകടനമാണ് നല്‍കുന്നത്. നെടുമുടിയുടെ അപ്പിയറന്‍സ് സൂപ്പര്‍. നാലുപേരില്‍ പതിവു പോലെ സ്കോര്‍ ചെയ്യുന്നത് ജഗദീഷ് തന്നെ. വേണുവിന്‍റെ ക്യാമറ ചിത്രത്തിന്‍റെ ആത്മാവിനൊത്ത് യാത്ര ചെയ്യുകയാണ്. പേടിപ്പിക്കുകയും എന്നാല്‍ രസിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രത്തിനു വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കാനും വിജയകരമായി അത് പ്രേക്ഷകരിലെത്തിക്കാനും വേണുവിന് കഴിഞ്ഞിട്ടുണ്ട്.

സിനിമയുടെ ഒടുവില്‍ ചിത്രീകരണത്തിനിടയിലെ തമാശകളും കാണിക്കുന്നുണ്ട്. ഹോളിവുഡ് ചിത്രങ്ങളുടെ അവസാനമൊക്കെ കാണിക്കുന്നതു പോലെ. ആ വിഷ്വലുകള്‍ പോലും ആര്‍പ്പുവിളികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഇത് തിയേറ്ററില്‍ കാണേണ്ട ചിത്രമാണ്. ഈ സമ്മര്‍ ആഘോഷമാക്കാന്‍ ഇതിലും മികച്ചൊരു ചോയ്സില്ല. ഗോസ്റ്റ് ഹൌസ് തരംഗം ഇനിയൊരു ആറുമാസം തുടരുമെന്ന് തീര്‍ച്ച. ലാല്‍...നാലാം ഭാഗത്തിനായി മലയാളികള്‍ കാത്തിരിക്കുകയാണ്.
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഇന് ഗോസ്റ്റ് ഹൌസ് ഇന് നിരൂപണം, ഇന് ഗോസ്റ്റ് ഹൌസ് ഇന്, റിവ്യൂ, ഇന് ഗോസ്റ്റ് ഹൌസ് ഇന് റിവ്യൂ