കഥ വഴിത്തിരിവിലെത്തുന്നത് പാലാഴി ശിവശങ്കരന്‍(നെടുമുടി വേണു) മരണാസന്നനാകുമ്പോഴാണ്. അദ്ദേഹം പ്രശസ്തനായ ഒരു സാഹിത്യകാരനും ഉണ്ണിമാധവനെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ ആളുമാണ്. മരണത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ യാത്ര റിപ്പോര്‍ട്ടു ചെയ്യാന്‍ ഉണ്ണി നിയോഗിക്കപ്പെടുന്നതോടെ അവന്‍റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ സങ്കീര്‍ണ്ണവും ധര്‍മ്മസങ്കടം പിടിച്ചതുമായ ഘട്ടം ആരംഭിക്കുകയാണ്. മരണം പ്രതീക്ഷിച്ച് അദ്ദേഹത്തിന്‍റെ വീടിനുമുന്നില്‍ പത്രപ്രവര്‍ത്തകരുടെ ഒരു സംഘം തന്നെയുണ്ട്.
ഏറെ കൈയ്യൊതുക്കം ആവശ്യമായ ഈ രംഗങ്ങളിലാണ് സംവിധായകനും തിരക്കഥാകൃത്തിനും പാളിച്ചകള്‍ പറ്റുന്നത്. പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്ന വിധം വലിഞ്ഞു നീളുകയാണ് സിനിമ. പാലാഴി ശിവശങ്കരന്‍റെ അത്യാസന്ന നിലയിലുള്ള കിടപ്പിനെ എങ്ങനെ ചൂഷണം ചെയ്യാമെന്ന് ആലോചിക്കുന്നവരുടെ കൂട്ടത്തില്‍ രാഷ്ട്രീയക്കാരും പത്രക്കാരും മുതല്‍ ചായക്കടക്കാരന്‍(ജഗതി) വരെയുണ്ട്. പക്ഷേ ഇവരുടെ പെരുമാറ്റങ്ങള്‍ പ്രേക്ഷകരില്‍ ചിരിയോ ചിന്തയോ ജനിപ്പിക്കുന്നില്ല. ആകെയുണ്ടാകുന്നത് സഹതാപം മാത്രം, അതും സംവിധായകനോട്.
ദിലീപ് തന്‍റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു. പക്ഷേ, ലളിതമായ കഥയിലൊരുങ്ങുന്ന ചിത്രങ്ങളില്‍ അദ്ദേഹം മുമ്പും തിളങ്ങിയിട്ടുണ്ട്. ആ തിളക്കത്തിനു മുന്നില്‍ സ്വ ലേ ഒന്നുമല്ലാതായി മാറുന്നു. വിമലയെ അവതരിപ്പിക്കുന്ന ഗോപികയും ലഭിച്ച കഥാപാത്രത്തോട് നീതിപുലര്‍ത്തി.
തിരക്കഥയുടെ ദുര്‍ബലത തന്നെയാണ് സ്വന്തം ലേഖകനെ തകര്‍ക്കുന്നത്. ഞാന്‍ ആദ്യമേ പറഞ്ഞതില്‍ ഒരു ഐറണി ഇവിടെ സംഭവിച്ചു. ഒരു സിനിമയില്‍ ഒതുക്കാനാവാത്തത്ര സംഭവബഹുലമാണ് എണ്‍പതുകളിലെ പത്രപ്രവര്‍ത്തന മേഖല എന്നു പറഞ്ഞല്ലോ. കലവൂര്‍ രവികുമാറിന് സംഭവിച്ചത് നേര്‍വിപരീതമായ അവസ്ഥയാണ്. ഒരു ചെറിയ കഥയെ വലിച്ചുനീട്ടി വികൃതമാക്കുകയാണ് തിരക്കഥാകൃത്ത് ചെയ്തിരിക്കുന്നത്. അനുഭവങ്ങളുടെ ചൂടോ തീക്ഷ്ണതയോ പകരുന്നതില്‍ സ്വ ലേ പരാജയപ്പെടുന്നു.
ക്യാമറാമാന്‍ സംവിധായകനാകുമ്പോള്‍ സംഭവിക്കാവുന്ന തെറ്റ് ഇവിടെയും ആവര്‍ത്തിച്ചു. മനോഹരമായ വിഷ്വലുകളാണ്, നല്ല ഗാന ചിത്രീകരണവും. പക്ഷേ ഉറപ്പില്ലാത്ത തിരക്കഥയ്ക്കുമേല്‍ കസര്‍ത്തുകാട്ടിയിട്ട് കാര്യമെന്ത്? വാര്‍ത്തകള്‍ കണ്ടെത്താല്‍ അലയുന്ന ഉണ്ണിമാധവനെപ്പോലെ, ഈ ചിത്രത്തില്‍ ഒരു നല്ല മുഹൂര്‍ത്തം തേടി പ്രേക്ഷകനും അലയേണ്ടിവരുന്നു.