കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » പ്രതീക്ഷകള്‍ തകര്‍ത്ത ‘സ്വ. ലേ’ (Swa Le - Malayalam Movie Review)
നിരൂപണം
Feedback Print Bookmark and Share
 
PRO
‘സ്വന്തം ലേഖകന്‍’ എന്ന പേരില്‍ ദിലീപ് നായകനാകുന്ന ഒരു സിനിമ വരുന്നു എന്ന് ആദ്യം കേട്ടപ്പോള്‍ മുതല്‍ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. 80കളില്‍ വാര്‍ത്തകള്‍ക്കും അഭിമുഖങ്ങള്‍ക്കുമായി ഓടിനടന്ന ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ ‘എന്‍റെ കഥ കൂടി’യായിരിക്കും ‘സ്വ. ലേ.’ പറയുന്നതെന്ന് കരുതി. ത്യാഗനിര്‍ഭരം എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും കഷ്ടതകളുടെയും കഠിനാദ്ധ്വാനത്തിന്‍റെയും നാളുകളായിരുന്നു അത്.

ഒരു സിനിമയിലൊതുക്കാനാവാത്ത വിഷയമാണ് അത്. അന്ന് പത്രപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നവരുടെ കഥകള്‍ ഒരായിരം ആത്മകഥകളായി ഇറങ്ങട്ടെ, ഓരോന്നും വ്യത്യസ്തവും അനുഭവ തീവ്രവുമായിരിക്കും. എങ്കിലും പി സുകുമാര്‍ എന്ന ഛായാഗ്രാഹകന്‍ കലവൂര്‍ രവികുമാറിന്‍റെ ‘ഡെഡ്‌ലൈന്‍’ എന്ന കഥ സിനിമയാക്കുന്നു എന്നു കേട്ടപ്പോള്‍ പ്രതീക്ഷിച്ചു. മനസു നീറ്റുന്ന ഒരുകാലത്തെ ഉള്‍ക്കൊള്ളാന്‍ ഒരു കൊച്ചു സിനിമയെന്ന ചെപ്പിന് കഴിയുമെങ്കില്‍...കഴിയട്ടെ എന്ന് ആഗ്രഹിച്ചു.

ഒരു പ്രേക്ഷക എന്നതിലുപരിയായി, ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ എന്‍റെ പ്രതീക്ഷകള്‍ തകര്‍ത്ത സിനിമയാണ് സ്വന്തം ലേഖകന്‍. ഉപരിപ്ലവമായ കഥ പറച്ചില്‍, ആഖ്യാനം ആസ്വാദ്യകരമാക്കുന്നതിനായി മനഃപൂര്‍വം കുത്തിനിറച്ച കോമഡിരംഗങ്ങള്‍, ഏച്ചുകെട്ടിയതുപോലെ ഗാനങ്ങള്‍. നിരാശ തോന്നി. എത്ര മനോഹരമായി അവതരിപ്പിക്കാവുന്ന ഒരു സബ്ജക്ടാണിത്. അപക്വമായ സമീപനത്തിലൂടെ ഈ സിനിമ ദിലീപിന്‍റെ സാധാരണയിലും നിലവാരം താഴ്ന്ന ഒരു ചിത്രമായി മാറി. തിരക്കഥാകൃത്തും സംവിധായകനും തീര്‍ച്ചയായും ഇക്കാര്യത്തില്‍ കുറ്റവാളികളാണ്.

ഉണ്ണി മാധവന്‍(ദിലീപ്) ആണ് നമ്മുടെ നായകന്‍. തീരെ കുറഞ്ഞ സര്‍ക്കുലേഷനുള്ള ‘ജനചിന്ത’ എന്ന പത്രത്തിന്‍റെ, ഏറെ ‘കഷ്ടതകള്‍’ അനുഭവിക്കുന്ന റിപ്പോര്‍ട്ടര്‍. അവന്‍റെ മനസും ശരീരവും വാര്‍ത്തകള്‍ക്കു വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടം തന്നെ. ഗര്‍ഭിണിയായ ഭാര്യ വിമല(ഗോപിക - വെറുതെ ഒരു ഭാര്യയുടെ മറ്റൊരു പതിപ്പ്)യെപ്പോലും പലപ്പോഴും ഉണ്ണിമാധവന് ശ്രദ്ധിക്കാനാവില്ല. അവള്‍ വീട്ടില്‍ ഒറ്റയ്ക്കാണ്. മൊബൈല്‍ ഫോണോ വേണ്ടത്ര യാത്രാ സൌകര്യങ്ങളോ ഇല്ലാത്ത കാലഘട്ടത്തില്‍ ഉണ്ണി മാധവന്‍റെ കാര്യം കഷ്ടമാണ്.

ഉണ്ണിയും അവന്‍റെ ഒന്നിനും കൊള്ളാത്ത ഫോട്ടോഗ്രാഫര്‍ ചന്ദ്രമോഹനും(സലിം കുമാര്‍) വാര്‍ത്തകള്‍ക്കു പിന്നാലെ പായുന്നതും അക്കാലത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ തമാശകളുമാണ് ചിത്രത്തിന്‍റെ ഒന്നാം പകുതി. ചിലതൊക്കെ ആസ്വദിക്കാവുന്നതാണ്, ചില ഡയലോഗുകളും മുഹൂര്‍ത്തങ്ങളുമൊക്കെ 80കളിലെ പത്രപ്രവര്‍ത്തക ജീവിതം ഓര്‍മ്മിക്കാന്‍ കാരണമായി. എന്നാല്‍ ‘ഒരു ദിലീപ് ചിത്ര’മാണ് താന്‍ ഒരുക്കുന്നതെന്ന ചിന്ത ആവശ്യത്തില്‍ അധികമായി മനസിലുള്ളതുകൊണ്ടാകണം തമാശകള്‍ സൃഷ്ടിക്കാനായി സംവിധായകന്‍ കഷ്ടപ്പെടുകയാണ്.

അടുത്ത പേജില്‍ - ഉണ്ണിമാധവന്‍റെ ജീവിതം പ്രതിസന്ധിയില്‍
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സ്വ ലേ, സ്വന്തം ലേഖകന്, റിവ്യൂ, നിരൂപണം, ദിലീപ്, ഗോപിക, യാത്രി ജെസെന്