കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » കമല്‍, ‘ഉന്നൈപ്പോല്‍ ഒരുവന്‍’ ഇല്ലെങ്കില്‍! (Experiments will not happen, if there is no 'unnaipol oruvan'!)
നിരൂപണം
Feedback Print Bookmark and Share
 
PRO
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭീകരവാദം അഴിഞ്ഞാടുന്നുണ്ടെങ്കിലും കേരളമോ തമിഴ്നാടോ ഇതിന്റെ പിടിയില്‍ ഇനിയും അകപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ മുംബൈ ആക്രമണം എന്ന് പറഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ അത്ര ‘എഫക്റ്റ്’ ഉണ്ടാവുകയില്ല. അതിനാലാവണം, കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയും മീനമ്പാക്കം വിമാനത്താവളത്തിലെ സ്ഫോടനവും രാജീവ് ഗാന്ധി വധവും കന്യാകുമാരിയിലെ വര്‍ഗീയ ലഹളയുമൊക്കെ ഉന്നൈപ്പോല്‍ ഒരുവനില്‍ വിഷയമാകുന്നത്. ‘ദേശസ്നേഹികളായ ദക്ഷിണേന്ത്യക്കാര്‍’ എന്ന ആശയം അവിടവിടെ ഉപയോഗിക്കുന്നുമുണ്ട്.

ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഭീകരവാദികളായി ചിത്രീകരിക്കുന്ന ‘ശരാശരി ചിന്ത’യും ഉന്നൈപ്പോല്‍ ഒരുവനില്‍ തകര്‍ക്കപ്പെടുന്നു. ‘സാധാരണക്കാരന്‍’ ആവശ്യപ്പെടുന്ന നാല് ഭീകരവാദികളിലൊരാള്‍ ഹിന്ദുവാണ്. മറ്റ് ഭീകരവാദികള്‍ക്കൊപ്പം ഇയാളെയും ‘കണ്ണിന് കണ്ണ്’ എന്ന തത്വപ്രകാരം സാധാരണക്കാരന്‍ ഇല്ലാതാക്കുന്നു. ‘എ വെനസ്‌ഡേ’ എന്ന മൂല സിനിമയില്‍ നിന്നുള്ള വലിയൊരു വ്യതിചലനമാണിത്. ഒപ്പം രാഷ്ട്രീയമായി ഒരു ‘ശരി’ കൂടിയാണിത്.

മുമ്പ് എഴുതിയത് പോലെ, കമലും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നതാണ് ഈ സിനിമയുടെ ഹൈലൈറ്റ്. കമലിന്റെ കറകളഞ്ഞ അഭിനയശൈലിയെ ലാല്‍ സ്വതസിദ്ധമായ അഭിനയപാടവം കൊണ്ട് നേരിട്ടിരിക്കുന്നു. അഭിനയവിസ്മയങ്ങളുടെ തീപ്പൊരി മത്സരത്താല്‍ അനുഗൃഹീതമാണ് ഉന്നൈപ്പോള്‍ ഒരുവന്‍. മറ്റൊരു നടനായിരുന്നുവെങ്കില്‍ കമലിന്റെ നിഴലില്‍ മറഞ്ഞുപോകുമായിരുന്ന കഥാപാത്രത്തെയാണ് ലാല്‍ തനത് ശൈലിയില്‍ അവിസ്മരണീയമാക്കിയതും കമലിന്റെ കഥാപത്രത്തോളം ഉയര്‍ത്തിയതും!

മലയാളം കലര്‍ന്ന തമിഴ് പറയുന്ന മലയാളി പൊലീസ് ഓഫീസര്‍ ലാലിന് ലഭിച്ച ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ്. ടെന്‍ഷന്‍ കൂടുമ്പോഴാണ് മാരാര്‍ തമിഴ് മറന്ന് മലയാളം പറയാന്‍ തുടങ്ങുക! (കേരളം മാത്രമല്ല തമിഴ്‌നാടും തന്റെ ജന്മനാട് തന്നെയാണെന്ന് മാരാര്‍ പറയുന്നതിനെ കരഘോഷം മുഴക്കിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.)

ഏറെ നാളുകള്‍ക്ക് ശേഷം ലക്ഷ്മിയും ഇതില്‍ അഭിനയിക്കുന്നുണ്ട്. സിനിമയ്ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് കമലിന്റെ മകള്‍ ശ്രുതി ഹാസനാണ്. എല്ലാ പാട്ടുകളും കാതിനിമ്പം പകരുന്നവ തന്നെ. മനോജ് സോണിയാണ് ക്യാമറ. സൂക്ഷ്മമായ കാര്യങ്ങള്‍ വരെ ഹൈലൈറ്റ് ചെയ്യപ്പെടുന്ന രീതിയിലുള്ള ചക്രിയുടെ സംവിധാന ശൈലിക്ക് മനോജിന്റെ ക്യാമറ നല്‍‌കുന്ന പിന്തുണ ചെറുതല്ല. രാമേശ്വര്‍ ഭഗത്തിന്റെ എഡിറ്റിംഗും നന്നായി. കമലിന്റെ രാജ്മകല്‍ ഇന്റര്‍നാഷണലും യുടിവിയും സഹകരിച്ചാണ് ഈ സിനിമ നിര്‍മിച്ച് വിതരണം ചെയ്യുന്നത്.

എ വെനസ്ഡേയിലൂടെ നീരജ് പാണ്ഡേ ചെയ്തത് ഒരു മള്‍‌ട്ടിപ്ലക്സ് സിനിമയാണ്. ‘ടേസ്റ്റ്’ ഉള്ള ഇത്തിരിവട്ടത്തിന് വേണ്ടിയൊരു ചെറിയ സിനിമ. പാട്ടുമില്ല, കോമഡിയുമില്ല. ഉന്നൈപ്പോലൊരുവന് തിരക്കഥ രചിച്ച കമലും സംവിധാനം ചെയ്ത ചക്രി തൊലേത്തിയും ഈ സിനിമയെ സാധാരണ ജനത്തിന് മുന്നിലെത്തിക്കുമ്പോള്‍ അതിലൊരു റിസ്കുണ്ട്. ഏറ്റവും പുതിയ സിനിമാ സംസ്കാരത്തെ സാധാരണക്കാരില്‍ എത്തിക്കുക എന്ന ദൌത്യമാണ് ഈ റിസ്ക്. പരിചിതമല്ലാത്തതിനാല്‍, ഒരു പക്ഷേ സാധാരണക്കാര്‍ ഈ സിനിമാ സംസ്കാരത്തിനെതിരെ മുഖം തിരിച്ചേക്കാം. അതുകൊണ്ടുതന്നെ ഇതൊരു പരീക്ഷണമാണ്.

കമല്‍, ‘ഉന്നൈപ്പോല്‍ ഒരുവന്‍’ (നിങ്ങളെപ്പോലെ ഒരാള്‍) ഇല്ലെങ്കില്‍ ഇത്തരം പരീക്ഷണങ്ങള്‍ തെന്നിന്ത്യന്‍ സിനിമയില്‍ നടക്കുകയില്ല. നന്ദി!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഉന്നൈപ്പോല് ഒരുവന്, കമല്, കമലാഹാസന്, റിവ്യൂ, നിരൂപണം, മോഹന്ലാല്, ചക്രി തൊലേത്തി, തമിഴ്, സിനിമ