കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » ഈറനണിഞ്ഞ സസ്പെന്‍സ് (Eeram - Review)
നിരൂപണം
Feedback Print Bookmark and Share
 
PRO
ഷങ്കര്‍ എന്ന ചലച്ചിത്രകാരന് രണ്ടു മുഖമുണ്ട്. എല്ലാ കച്ചവടച്ചേരുവകളും തുല്യം ചേര്‍ത്ത് കോടികള്‍ മുടക്കിയെടുക്കുന്ന ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകന്‍ എന്നതാണ് ഒന്ന്. മറ്റൊന്ന്, കച്ചവടത്തേക്കാള്‍ കലാമൂല്യത്തിന് ഊന്നല്‍ നല്‍കുന്ന ഒരു നിര്‍മ്മാതാവ്. അതെ, എല്ലാത്തരം പ്രേക്ഷകര്‍ക്കും ഷങ്കര്‍ പ്രിയങ്കരനാകുന്നത് അങ്ങനെയാണ്.

കാതല്‍, വെയില്‍, ഇംശൈ അരശന്‍ ഇരുപത്തിമൂന്നാം പുലികേശി, കല്ലൂരി തുടങ്ങിയ നല്ല ചിത്രങ്ങള്‍ ഷങ്കറിന്‍റെ നിര്‍മ്മാണത്തില്‍ മറ്റ് സംവിധായകര്‍ തീര്‍ത്തതാണ്. ഈ സിനിമകളിലൊന്നും സൂപ്പര്‍താര സാന്നിധ്യമില്ലായിരുന്നു. ഉണ്ടായിരുന്നത് കരുത്തുള്ള കഥയും മികച്ച അവതരണവും. ആ ശ്രേണിയിലേക്ക് പുതിയൊരു ചിത്രവും എത്തിയിരിക്കുന്നു. ഷങ്കറിന്‍റെ ശിഷ്യന്‍ അറിവഴകന്‍ സംവിധാനം ചെയ്ത ‘ഈറം’.

തുടക്കം മുതല്‍ ഒടുക്കം വരെ ഈര്‍പ്പം നിറഞ്ഞ ഫ്രെയിമുകളാണ് ഈ സിനിമയ്ക്ക്. അമ്പരപ്പിക്കുന്ന ഒരു ത്രില്ലര്‍. ഒരു കൊലപാതകത്തിന്‍റെ രഹസ്യം തേടിയുള്ള യാത്ര. ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളിലൂടെ മുന്നേറുന്ന ഈ ചിത്രം തമിഴ് സിനിമയ്ക്ക് സമ്മാനിക്കുന്നത് പുതിയൊരു ആഖ്യാനരീതിയാണ്. ‘മൃഗം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആദിയാണ് ചിത്രത്തിലെ നായകന്‍. അത്ര തന്നെ പ്രാധാന്യമുള്ള വേഷത്തില്‍ നന്ദയുമുണ്ട്. എങ്കിലും സിനിമ കറങ്ങുന്നത് സിന്ധു മേനോന്‍ അവതരിപ്പിക്കുന്ന രമ്യ എന്ന കഥാപാത്രത്തിനു ചുറ്റുമാണ്.

മനോഹരമായ ഒരു തിരക്കഥ - ക്രൈം ത്രില്ലര്‍ - അവസാനിക്കുന്നത് ഒരു ഹൊറര്‍ ചിത്രത്തിന്‍റെ പരിവേഷത്തോടെ. ഈറം വ്യത്യസ്തമായ വഴികളിലൂടെയുള്ള ഒരു സംവിധായകന്‍റെ സഞ്ചാരമാണ്. ആ സഞ്ചാരത്തിന് തുടക്കം കുറിക്കുന്നത് രമ്യ എന്ന കഥാപാത്രത്തിന്‍റെ മരണത്തില്‍ നിന്ന്. രമ്യ അവളുടെ പോഷ് അപ്പാര്‍ട്ടുമെന്‍റിലെ ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്നു. വാസു(ആദി) എന്ന പൊലീസ് ഉദ്യോഗസ്ഥന് ഈ മരണത്തില്‍ എന്തോ ‘ഫൌള്‍ പ്ലേ’ നടന്നിട്ടുണ്ടെന്ന ആശങ്ക ഉണ്ടാകുന്നു. തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയാണ്.

അടുത്ത പേജില്‍ - അന്വേഷണത്തിന്‍റെ അവസാനം
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഈറം, ഷങ്കര്, ഡോണ് നരിമാന്, അറിവഴകന്, മനോജ് പരമഹംസ, രജനീകാന്ത്, ആദി, യന്തിരന്