കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » ഈ ക‌ണ്‍‌മണിയെ കാണാതെ വിടരുത്! (Kana Kanmani - Review)
നിരൂപണം
Feedback Print Bookmark and Share
 
PRO
ലോഹിതദാസിന്‍റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘സസ്നേഹം’ ഓര്‍മ്മയുള്ള വായനക്കാരുണ്ടാകും. മിശ്രവിവാഹിതരുടെ ജീവിതം രസകരമായി പറഞ്ഞ സിനിമയായിരുന്നു അത്. അതിനു ശേഷം അങ്ങനെയൊരു പശ്ചാത്തലം നമ്മള്‍ കണ്ടത് ഫോട്ടോഗ്രാഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ്. ബ്രാഹ്മണകുടുംബത്തിലെ പെണ്‍കുട്ടിയെ ക്രിസ്ത്യന്‍ യുവാവ് വിവാഹം കഴിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും ഈ രണ്ടു സിനിമകളുടെയും പശ്ചാത്തലമായിരുന്നു.

ഈ ഓണക്കാലത്ത് അക്കു അക്ബര്‍ മലയാളികള്‍ക്ക് നല്‍കുന്ന പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലവും ഇതുതന്നെയാണ്. കാണാ കണ്‍‌മണി തിയേറ്ററുകളിലെത്തി ആദ്യ ദിനം തന്നെ കാണുമ്പോള്‍ ‘വെറുതെ ഒരു ഭാര്യ’ നല്‍കിയ വിശ്വാസത്തിന്‍റെ ഒരു ബലം മനസിലുണ്ടായിരുന്നു. അക്കു ആ വിശ്വാസം തെറ്റിച്ചില്ല. കാണാ കണ്‍‌മണി മനസു നിറയ്ക്കുന്ന ഒരു ചലച്ചിത്രക്കാഴ്ചയാണ് സമ്മാനിക്കുന്നത്.

കഥയ്ക്കുള്ളിലെ കഥയാണ് ഈ ചിത്രത്തിന്‍റെ ജീവന്‍. കണ്ടു തുടങ്ങുമ്പോള്‍ കഥയേക്കുറിച്ച് പ്രേക്ഷകന്‍റെ മനസിലുണ്ടായിരുന്ന സങ്കല്‍പ്പങ്ങളെ പൊളിച്ചുമാറ്റി മറ്റൊരു തലത്തിലേക്ക് നയിക്കുകയാണ് സംവിധായകന്‍. തികച്ചും അപ്രതീക്ഷിതമായ ആ ട്വിസ്റ്റിന് ശേഷം ഒരു നിമിഷം പോലും സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ, ശ്വാസമടക്കിപ്പിടിച്ച് സിനിമ കാണുന്ന പ്രേക്ഷകരെയാണ് തിയേറ്ററില്‍ കാണാന്‍ കഴിഞ്ഞത്.

ഹൊറര്‍ - കോമഡി വിഭാഗത്തില്‍ അടുത്തകാലത്ത് സൃഷ്ടിക്കപ്പെട്ട രണ്ടും കെട്ട കോലങ്ങളുടെ പട്ടികയില്‍ ഈ ചിത്രം പെടില്ല. ഈ ചിത്രം ഹ്യൂമറാണ്, ഹൊററുമാണ്. എന്നാല്‍ നല്ല തമാശകളും ഗൌരവപൂര്‍വം പറയുന്ന ഒരു വിഷയവും ഈ ചിത്രത്തിലുണ്ട്. സമൂഹത്തിന് നന്‍‌മയുള്ള ഒരു സന്ദേശമാണ് സിനിമ പകരുന്നത്.

റോയി എന്ന കഥാപാത്രത്തെയാണ് ജയറാം കാണാ കണ്‍‌മണിയില്‍ അവതരിപ്പിക്കുന്നത്. റോയിയുടെ ഭാര്യ മായയായി പത്മപ്രിയ. ഇവരുടെ മകള്‍ അനഘയെ ബേബി നിവേദിത(ഈ പെണ്‍കുട്ടിയെ സൂക്ഷിക്കുക! ഇവള്‍ അടുത്ത മഞ്ജു വാര്യരാണ്. അസാധാരണമായ പ്രകടനമാണ് ഈ ചിത്രത്തില്‍ കൊച്ചുമിടുക്കി കാഴ്ചവച്ചിരിക്കുന്നത്) അവതരിപ്പിക്കുന്നു.

മിശ്രവിവാഹിതരായതിനാല്‍, രണ്ടു കുടുംബവും ഒത്തുചേര്‍ന്നാലുള്ള വൈരുദ്ധ്യവും തമാശകളും ഇവിടെയുണ്ട്. റോയിയുടെ അച്ഛനും(വിജയരാഘവന്‍) മായയുടെ മുത്തശ്ശി(സുകുമാരി)യും ഉള്‍പ്പെടുന്ന രംഗങ്ങള്‍ ആദ്യപകുതിയെ രസകരമാക്കുന്നു. എന്നാല്‍ ഒരു അവധിക്കാലത്ത് റോയിയും ഭാര്യയും മകളും മാത്രം മറ്റൊരിടത്തേക്ക് താമസം മാറ്റുന്നു.

അടുത്ത പേജില്‍ - അമ്പരപ്പിക്കുന്ന ട്വിസ്റ്റുകള്‍
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കാണാ കണ്മണി, മമ്മൂട്ടി, ജയറാം, അക്കു അക്ബര്, ഡോണ് നരിമാന്, കെ ഗിരീഷ് കുമാര്, പ്ലേ ഹൌസ്, യാത്രി ജെസെന്