പണക്കാര്‍ മറച്ച് വച്ചിരിക്കുന്ന ‘ബ്ലാക്ക് മണി’ വേട്ടയാടിപ്പിടിച്ച് പുറത്തുകൊണ്ടുവന്നാല്‍ ഇന്ത്യ വന്‍ സാമ്പത്തികശക്തിയായി മാറുമെന്നും ഇന്ത്യയിലെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്നും കന്തസാമി ഉറച്ച് വിശ്വസിക്കുന്നു. (ഇതുതന്നെയാണ് രജനിയുടെ ‘ശിവജി’ എന്ന സിനിമയിലെ പ്രമേയവും.)
സമൂഹത്തില്‍ മാന്യനായി അഭിനയിക്കുകയും എന്നാല്‍ കള്ളപ്പണം ഉണ്ടാക്കുകയും ചെയ്യുന്ന പള്ളൂര്‍ പരമജ്യോതി പൊന്നുസ്വാമി (ആശിഷ് വിദ്യാര്‍ത്ഥി) എന്ന ക്രിമിനലുമായി കന്തസാമി കോര്‍ക്കുന്നു. വളരെ ബുദ്ധിപൂര്‍വമായ ഒരു റെയ്‌ഡിലൂടെ പൊന്നുസ്വാമിയുടെ കള്ളപ്പണവും നിയമവിരുദ്ധ ഇടപാടുകളും വെളിച്ചത്ത് കൊണ്ടുവരാന്‍ കന്തസാമിക്ക് കഴിയുന്നു.
റെയ്‌ഡ് കഴിഞ്ഞതോടെ പൊന്നുസ്വാമിക്ക് എല്ലാം നഷ്ടപ്പെടുന്നു. പൊന്നുസ്വാമിയുടെ ഏക മകള്‍ സുബ്ബലക്ഷ്മിയാവട്ടെ (ശ്രേയ ശരണ്‍) കന്തസാമിയോട് പ്രതികാരം ചെയ്യാന്‍ ഒരുങ്ങുന്നു, അതിനായി കന്തസാമിയെ പ്രണയിക്കുന്നതായി അഭിനയിക്കുന്നു.
വായനക്കാര്‍ ചോദിക്കാന്‍ പോവുന്നത് എന്തൊക്കെയാണെന്ന് എനിക്ക് ഊഹിക്കാനാവും! ആരാണീ മുഖംമൂടിക്കാരന്‍? സിബിഐ ഓഫീസറായ കന്തസാമി തന്നെയാണോ മുഖംമൂടിയിട്ട് പാവപ്പെട്ടവരെ സഹായിക്കാനായി എത്തുന്നത്? മുഖംമൂടിക്കാരന്റെ കഥയില്‍ പന്തികേട് തോന്നിയ പൊലീസ് ഡിഐജി കണ്ടെത്തുന്ന സത്യമെന്ത്? സുബ്ബലക്ഷ്മിക്ക് കന്തസാമിയോട് പ്രതികാരം ചെയ്യാനാവുമോ?