കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » ‘കമീനെ‘; കാത്തിരിപ്പ് വെറുതെയായില്ല (‘Kaminey’ is the year’s best film so far)
നിരൂപണം
Feedback Print Bookmark and Share
 
PRO
ബോളിവുഡില്‍ ഈവര്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായിരുന്നു കമീനെ. ഷാഹിദ് പ്രിയങ്കാ ജോഡി ഒരുമിക്കുന്നുവെന്നതും മക്ബൂലും ഓംകാരയും ഒരുക്കിയ വിശാല്‍ ഭരദ്വാജ് സംവിധായകന്‍റെ റോളില്‍ വീണ്ടുമെത്തുന്നുവെന്നതും പ്രേക്ഷക പ്രതീക്ഷ വാനോളമുയര്‍ത്തിയിരുന്നു. ഈ പ്രതീക്ഷകള്‍ക്ക് ഒരു ചെറിയ പോറല്‍ പോലുമേല്‍ക്കാതെ പൂര്‍ത്തീകരിക്കാന്‍ കമീനെയിലൂടെ വിശാല്‍ ഭരദ്വാജിന് കഴിഞ്ഞിരിക്കുന്നു.

പറഞ്ഞ് പഴകിയ സഹോരന്‍മാരുടെ കഥ തന്നെയാണ് കമീനെയിലൂടെ വിശാല്‍ ഭരദ്വാജ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചതെങ്കിലും പതിവ് മെലോഡ്രാമകളില്‍ വ്യത്യസ്തമായി ചടുലവും രസകരവുമായ രീതിയില്‍ ഒരു ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കമീനെ ചിത്രീകരിച്ചിരിക്കുന്നത്. വിശാ‍ല്‍ ഭരദ്വാജിന്‍റെ മുന്‍ സൃഷ്ടികളെപ്പോലെ പ്രണയവും വയലന്‍സും സെക്സും എല്ലാം സമാസമം ചേര്‍ത്ത ഒരു പെര്‍ഫക്‍ട് ത്രില്ലര്‍ എന്ന് കമീനെയെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.

ഉച്ചാരണ വൈകല്യങ്ങള്‍ ഉള്ള രണ്ട് സഹോദരങ്ങളുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളാണ് കമീനെ. ഷാഹിദ് കപൂര്‍ അവതരിപ്പിക്കുന്ന ചാര്‍ളിയും ഗുഡ്ഡുവുമാണ് ചിത്രത്തിലെ രസച്ചരട് പൊട്ടാതെ മുന്നോട്ട് കൊണ്ടു പോകുന്നത്. ചാര്‍ളി ഒരു ചെറിയ ഗുണ്ടയായി ജീവിക്കുമ്പോള്‍ ഗൂഡ്ഡുവാകട്ടെ എയ്‌ഡ്സ് ബോധവത്‌ക്കരണ പ്രവര്‍ത്തകനായി മുംബൈ നഗരത്തില്‍ ജീവിക്കുന്നു. ജീവിതത്തെ വളരെ ആസൂത്രണം ചെയ്താ‍ണ് ഗുഡ്ഡു മുന്നോട്ട് നയിക്കുന്നത്. 2009ല്‍ ജീവിത വിജയം നേടുക 2014 ല്‍ വിവാഹിതനാവുക 2016 അച്ഛനാവുക എന്നിങ്ങനെ ഗുഡ്ഡുവിന് ഭാവിയെക്കുറിച്ച് വ്യക്തമായ പ്ലാനിംഗ് ഉണ്ട്. ഗുഡ്ഡുവിന്‍റെ പ്രണയിനിയാണ് മറാത്തിയാ സ്വീറ്റി (പ്രിയങ്കാ ചോപ്ര). കുപ്രസിദ്ധ ഗുണ്ടാ തലവനായ ബോപ്പെയുടെ സഹോദരി കൂടിയാണ് സ്വീറ്റി.

എന്നാല്‍ ഗുഡ്ഡുവില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് ചാര്‍ളി. പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവന്‍. ഒരു ചൂതാട്ട കേന്ദ്രത്തിന്‍റെ ഉടമയാകുക എന്നത് മാത്രമാണ് ചാര്‍ളിയുടെ ജീവിതാഭിലാഷം. ചാര്‍ളിയും ഗുഡുവും ഒരിക്കല്‍ പോലും പരസ്പരം കാണുന്നില്ല. ഇതിനിടയില്‍ ഗുഡ്ഡുവിന്റെ കാമുകി സ്വീറ്റി ഗര്‍ഭിണിയാകുന്നു.
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കമീനെ, പ്രിയങ്ക ചോപ്ര, ഷാഹിദ് കപൂര്, വിശാല് ഭരദ്വാജ്, റിവ്യു