‘ഭയം’ എന്ന വികാരത്തെ ഹോളിവുഡ് സിനിമകളാണ് ഏറ്റവും അധികം ചൂഷണം ചെയ്തിരിക്കുന്നത്. ഹിച്ച്‌കോക്കിയന്‍ സിനിമകളുടെ അടിസ്ഥാനം തന്നെ ഭയമായിരുന്നു. ഹിന്ദിയില്‍ രാം ഗോപാല്‍ വര്‍മയാണ് ഈ വേറിട്ട പാതയിലൂടെ ഏറെ മുന്നേറിയത്. മലയാളത്തില്‍ കെ ജി ജോര്‍ജ്ജല്ലാതെ മറ്റൊരു സംവിധായകനും ധൈര്യപൂര്‍വവും വിജയകരമായും ‘ഭയ’ത്തെ പ്രതിഫലിപ്പിച്ചില്ല.
ഇന്ത്യന്‍ സിനിമയില്‍ ഹൊറര്‍ ചിത്രങ്ങള്‍ എന്നാല്‍ വെള്ള സാരിയുടുത്ത പ്രേതങ്ങള്‍ വിഹരിക്കുന്ന സിനിമകളാണ്. മലയാള സിനിമയിലും ഹൊറര്‍ ചിത്രങ്ങള്‍ എന്ന പേരില്‍ പടച്ചുവിട്ടവയത്രയും ഇത്തരം കോമാളിക്കൂത്തുകളായിരുന്നു. മണിച്ചിത്രത്താഴ് മാത്രമാണ് മനഃശാസ്ത്രപരമായ സമീപനം നടത്തിയത്. വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, ആകാശഗംഗ, ജോര്‍ജ്ജ് കിത്തുവിന്‍റെ ഇന്ദ്രിയം തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകരുടെ സാമാന്യബുദ്ധിയെപ്പോലും ചോദ്യം ചെയ്യുന്നവയായിരുന്നു.
PRO
PRO
ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ‘വിന്‍റര്‍’ എന്ന ചിത്രം കണ്ടിട്ട് ഏറെ നേരം നിശബ്ദയായിരിക്കേണ്ടി വന്നു. ഈ സിനിമയെക്കുറിച്ച് എഴുതേണ്ടതില്ല എന്നുപോലും തോന്നി. വെള്ളസാരിയുടുത്ത പ്രേതങ്ങളെ കേന്ദ്രീകരിച്ചല്ല വിന്‍റര്‍ എന്നത് ആശ്വാസം നല്‍കിയെങ്കിലും ഒരു പുതിയ സംവിധായകനിലുള്ള വിശ്വാസം തകര്‍ന്നതിന്‍റെ വിഷമമാണ് ഏറെ ഭരിച്ചത്. പ്രേക്ഷകനില്‍ ഭയം ജനിപ്പിക്കുക എന്ന ധര്‍മ്മത്തില്‍ ‘വിന്‍റര്‍’ പരാജയപ്പെട്ടിരിക്കുന്നു.
നമ്മുടെ സംവിധായകര്‍, രാം ഗോപാല്‍ വര്‍മ്മ ഉള്‍പ്പടെ, പ്രേക്ഷകരെക്കുറിച്ച് ഏറെ തെറ്റിദ്ധാരണകള്‍ വച്ചു പുലര്‍ത്തുന്നവരാണ്. ഷോട്ടില്‍ ഏതെങ്കിലും അപ്രധാന വസ്തുവിനെ പ്രൊജക്ട് ചെയ്ത് ‘ഇതാണ് ഇതിനെല്ലാം കാരണം’ എന്ന് വിശ്വസിപ്പിച്ച്, പിന്നീട് അതില്‍ നിന്ന് തെന്നിമാറി മറ്റൊരു വസ്തുവിലേക്ക് ശ്രദ്ധകൊടുക്കുന്ന ആ പഴയ ശൈലി ഇന്ന് വിറ്റുപോകില്ല എന്ന് ഇവര്‍ തിരിച്ചറിയാത്തതെന്ത്? ഒരു പാവയെയോ മുഖം മൂടിയേയോ അസാധാരണമായി പ്രൊജക്ട് ചെയ്യുമ്പോള്‍ അതില്‍ ജാഗ്രത പുലര്‍ത്തുന്ന പ്രേക്ഷകനെ കബളിപ്പിക്കുന്ന രീതി അറുപഴഞ്ചനായിട്ടും ദീപു കരുണാകരന്‍ അവിടെത്തന്നെ നില്‍ക്കുകയാണ്.
വിന്‍ററില്‍ ദീപു പശ്ചാത്തല സംഗീതം കൊണ്ടും താളം തെറ്റിയുള്ള ക്യാമറാചലനം കൊണ്ടും ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. എവിടെ ഭയപ്പെടാന്‍? കഥയുടെ ഭദ്രതയില്‍ ശ്രദ്ധിക്കാതെയുള്ള ഇത്തരം ഗിമ്മിക്കുകള്‍ എത്ര കണ്ടിരിക്കുന്നു? എത്ര പരിചയിച്ചിരിക്കുന്നു? ജയറാമും ഭാവനയും മറ്റ് കഥാപാത്രങ്ങളും പേടിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്നവരാണെന്നു തോന്നും. ചെറിയ ഒരു കോളിംഗ് ബെല്‍ ശബ്ദത്തോടു പോലും സ്വാഭാവികതയോടെ പ്രതികരിക്കാന്‍ ഇതിലെ കഥാപാത്രങ്ങള്‍ക്ക് കഴിയുന്നില്ല.
അടുത്തപേജില്‍ - ഉള്‍ക്കാമ്പില്ലാത്ത കഥയും അവതരണവും