കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » ഇഷ്ക്, അക്ഷയിന് വീണ്ടും കാലിടറി! (Again, one more flop to Akshay Kumar?)
നിരൂപണം
Feedback Print Bookmark and Share
 
കമ്പാക്ത് ഇഷ്ക്
PROPRO
യൂണിവേഴ്സല്‍ സ്റ്റുഡിയോയിലും കൊഡാക്ക് സ്റ്റുഡിയോയിലും ആദ്യമായി ചിത്രീകരിച്ച ഇന്ത്യന്‍ സിനിമ. ഹോളിവുഡ് താരങ്ങളായ സില്‍‌വസ്റ്റര്‍ സ്റ്റാലന്‍, ഡെന്നിസീ റിച്ചാര്‍ഡ്സ്, ബ്രാന്‍ഡണ്‍ റൌത്ത് എന്നിവരുടെ സാന്നിധ്യം. സിനിമയില്‍ ഉടനീളം വിദേശ നഗരങ്ങളുടെ സീനുകള്‍ വാരിക്കൊട്ടിയിരിക്കുന്നു. തമിഴില്‍ വന്‍ ഹിറ്റായ, കമലഹാസന്റെ പമ്മല്‍ കെ സംബന്ധം എന്ന സിനിമയുടെ റീമേക്ക്. ഇങ്ങനെ, സബീര്‍ ഖാന്‍ സംവിധാനം ചെയ്ത ‘കംബക്ത് ഇഷ്ക്’ രസകരമായ പല കാര്യങ്ങള്‍ കൊണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ച സിനിമയാണ്.

എന്നാല്‍ വെള്ളിത്തിരയില്‍ ഈ സിനിമ കാണുമ്പോള്‍ മേല്‍‌പറഞ്ഞ സംഗതികളൊന്നും മനസില്‍ വരുന്നില്ല. കാരണം കണ്ടുമറന്ന തമാശപ്പടങ്ങളെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് സിനിമ പുരോഗമിക്കുന്നതെന്ന് അറിയുമ്പോള്‍ ബോറടിയല്ലാതെ മറ്റൊന്നും ഉണ്ടാവില്ല. പ്രിയദര്‍ശന്‍ തയ്ച്ചുകൊടുത്ത കോമഡിക്കുപ്പായത്തില്‍ തന്നെയാണ് അക്ഷയ് കുമാര്‍ ഇപ്പോഴും. സിനിമയുടെ കഥയിലും പുതുമയില്ല, അക്ഷയ് കുമാറിന്റെ കഥാപാത്രത്തിലും പുതുമയില്ല.

ഹോളിവുഡിലെ വളരെ പ്രശസ്തിയുള്ള ഒരു സ്റ്റണ്ട് ഡയറക്‌ടറാണ് വീരജ് ഷെര്‍‌ഗില്‍(അക്ഷയ് കുമാര്‍). സ്ത്രീകളെ വേണ്ടുവോളം ആസ്വദിച്ച് നടക്കുന്ന ഇയാള്‍ക്ക് അവരെ പറ്റി ഒരണു പോലും നല്ല അഭിപ്രായമില്ല. ‘ലൈംഗികതൃപ്തിക്ക് ഒരു ഉപാധി’ എന്നൊരു ഉപയോഗം മാത്രമേ സ്ത്രീകളില്‍ ഇയാള്‍ കാണുന്നുള്ളൂ.

ഒരൊറ്റ ആണിന് പോലും ബുദ്ധിയില്ലെന്നും ‘പ്രണയം’ എന്നൊരു സംഗതിയില്ലെന്നും കരുതുന്ന ഒരു അഹങ്കാരിയാണ് സിമ്മെന്ന് എല്ലാവരും വിളിക്കുന്ന സ്മൃതാ രാജ്(കരീനാ കപൂര്‍).

സിമ്മിന്റെ കൂട്ടുകാരിയായ കാമിനിയെയാണ്(അമൃത അറോറ) വിരാജിന്റെ സഹോദരന്‍ ലക്കി(അഫ്താബ് ശിവ്‌ദാസനി) വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. വിവാഹദിനം വന്നെത്തുന്നു. അവിടെ വച്ച് വിരാജും സിമ്മും ആദ്യമായി കാണുന്നു, ഏറ്റുമുട്ടല്‍ തുടങ്ങുന്നു. പാട്ടും സ്റ്റണ്ടും കോമഡിയും ഒക്കെയായി ഇവരുടെ ഏറ്റുമുട്ടല്‍ പുരോഗമിക്കുമ്പോള്‍ കഥയില്‍ ഒരു വഴിത്തിരിവുണ്ടാവുന്നു. പരസ്പരം കണ്ടാല്‍ കടികൂടുന്ന അവസ്ഥയില്‍ നിന്ന് ഒരിക്കലും പിരിയാനാവാത്ത അവസ്ഥയിലേക്ക് ഇവരെത്തുന്നു.

നാല് തിരക്കഥാകൃത്തുക്കള്‍ തലപുകഞ്ഞാലോചിച്ചതിന്റെ പരിണിത ഫലമാണെത്രെ ഇഷ്ക്. പാചകക്കാര്‍ കൂടിയാല്‍ ഭക്ഷണം നാശമാവും എന്ന് പറയുന്നത് വെറുതെയല്ലെന്ന് ഇഷ്ക് തെളിയിക്കുന്നു. ഒഴുക്കുള്ള തിരക്കഥയല്ല സിനിമയുടേത്. പലപ്പോഴും സംഭാഷണ ശകലങ്ങള്‍ കല്ലുകടിയുണ്ടാക്കുന്നു. ചില സീനുകളില്‍ സംഭാഷണം ടോയ്‌ലറ്റ് കോമഡി നിലവാരത്തിലേക്ക് താഴുകയും ചെയ്യുന്നുണ്ട്.

ഏല്‍പ്പിച്ച് കൊടുത്ത കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ അക്ഷയ് കുമാറിനായിട്ടുണ്ടെങ്കിലും കഥാപാത്ര സൃഷ്ടിയില്‍ പുതുമയില്ലാത്തത് അക്ഷയിന് തിരിച്ചടിയായി. കരീനയ്ക്ക് ലഭിച്ച വേഷം തരക്കേടില്ല. സ്റ്റാലനും മറ്റ് ഹോളിവുഡ് താരങ്ങളും യഥാര്‍ത്ഥ പേരില്‍ തന്നെ സിനിമയില്‍ അഭിനയിക്കുന്നു. അവരുടേത് ഗസ്റ്റ് വേഷങ്ങളാണ്. മറ്റുള്ള നടീനടന്മാര്‍ക്കും വലുതായിട്ടൊന്നും ചെയ്യാനില്ല.

സ്റ്റാലനെ പോലുള്ള വമ്പന്‍ ഹോളിവുഡ് താരങ്ങളെ ബോളിവുഡ് സിനിമയിലേക്ക് ‘കോമിയോ’ വേഷങ്ങളില്‍ എത്തിക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞു എന്നതില്‍ കവിഞ്ഞ് നിര്‍മാതാവ് സാജിദ് നദിയാവാലയ്ക്കും സംവിധായകന്‍ സബീര്‍ ഖാനും നായകന്‍ അക്ഷയ് കുമാറിനും അഭിമാനിക്കാന്‍ ഒട്ടും വകയില്ല!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അക്ഷയ് കുമാര്, കരീനാ കപൂര്, സബീര് ഖാന്, സബ്ബീര് ഖാന്, കമ്പാക്ത് ഇഷ്ക്, കമ്പക്ത് ഇഷ്ക്, ബോളിവുഡ്