കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » പേയിംഗ് ഗസ്റ്റുകള്‍ ചിരിപ്പിക്കുന്നു (Paying Guests - Review)
നിരൂപണം
Feedback Print Bookmark and Share
 
പേയിംഗ് ഗസ്റ്റ്സ്
PRDPRO
മൂന്ന് ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുക. സാമ്പത്തിക മാന്ദ്യത്തിന്‍റെ കാലത്ത് അത് സ്വാഭാവികം. വാടകപോലും നല്‍കാനില്ലാത്ത ഒരു അവസ്ഥയിലാണ് കാര്യങ്ങള്‍. ഒടുവില്‍ അവര്‍ പേയിംഗ് ഗസ്റ്റുകളായി നില്‍ക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ദമ്പതികള്‍ക്ക് മാത്രം പ്രവേശനമുള്ളതിനാല്‍ അവരില്‍ രണ്ടു പേര്‍ സ്ത്രീവേഷം കെട്ടുന്നു. എണ്ണം തികയ്ക്കാന്‍ കൂടെ ഒരാളെ ചേര്‍ക്കുകയും ചെയ്യുന്നു!

എവിടെയെങ്കിലും നടക്കാന്‍ സാധ്യതയുള്ള കഥയാണോ ഇത്? അല്ല എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ബോളിവുഡ് സിനിമയില്‍ നടക്കും. അതെ, കഴിഞ്ഞ വാരം പ്രദര്‍ശനത്തിനെത്തിയ പേയിംഗ് ഗസ്റ്റ്സ് എന്ന ചിത്രത്തിന്‍റെ കഥയാണിത്. കുറ്റം പറയരുതല്ലോ, പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ ഈ സിനിമ ഒരുപരിധി വരെ വിജയിക്കുന്നു.

പരിതോഷ് പെയിന്‍റര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശ്രേയസ് തല്‍‌പദെ, ആശിഷ് ചൌദരി, ജാവേദ് ജഫ്രി എന്നിവരാണ് നായകന്‍‌മാര്‍. വടി കൊടുത്ത് അടി വാങ്ങുന്ന രീതിയിലാണ് ഇവര്‍ മേലുദ്യോഗസ്ഥരെ ദ്വേഷ്യപ്പെടുത്തി ജോലി കളയുന്നത്. താമസിക്കുന്ന സ്ഥലത്തുനിന്ന് അടിച്ചുപുറത്താക്കപ്പെടുന്നതോടെ നായകന്മാര്‍ പെരുവഴിയിലാവുന്നു.

അവസാനം കുറഞ്ഞ പൈസയില്‍ പേയിംഗ് ഗസ്റ്റ് ആയി താമസിക്കാന്‍ ഒരു വീടുണ്ടെന്ന് മൂവരും മനസിലാക്കുന്നു. എന്നാല്‍ ദമ്പതികള്‍ക്ക് മാത്രമേ ഇവിടെ ഇടം ലഭിക്കൂ. അങ്ങനെ ശ്രേയസും ജാവേദും സ്ത്രീവേഷം കെട്ടുന്നു. ഇവരുടെ കൂട്ടത്തിലേക്ക് വത്‌സല്‍ സേഥ് അവതരിപ്പിക്കുന്ന കഥാപാത്രം കൂടിയെത്തുമ്പോള്‍ കോമഡിക്കൂട്ടം പൂര്‍ണമാകുന്നു. ബല്ലുവിന്‍റെ (ജോണി ലിവര്‍) വീട്ടിലാണ് ഇവര്‍ താമസിക്കാനായെത്തുന്നത്.

നിഷ്കളങ്കമായ ഫലിതത്തിനല്ല സംവിധായകന്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ‘ഡബിള്‍ മീനിംഗ്’ പ്രയോഗങ്ങള്‍ ധാരാളമായി തിരക്കഥയില്‍ തിരുകിയിരിക്കുന്നു. എങ്കിലും രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ട്. സെലീന ജെറ്റ്ലിയും റിയാ സെന്നും നായികമാരായുണ്ട്. എന്നാല്‍ കേവലം ശാരീരിക പ്രദര്‍ശനത്തിലുപരിയായി എന്തെങ്കിലും പ്രാധാന്യം ഇവരുടെ കഥാപാത്രങ്ങള്‍ക്കില്ല. നേഹാ ധൂപിയ, സായാലി ഭഗത് എന്നിവരുടെ കാര്യവും മറിച്ചല്ല.

ശ്രേയസ് തല്‍‌പദെയുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്. ‘അടുത്ത ഗോവിന്ദ’ എന്ന് തല്‍‌പദെയെ വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തി തീരെയില്ല എന്നു പറയാം. ജാവേദ് ജഫ്രിയുടെ ത്രില്ലിംഗ് പെര്‍ഫോമന്‍സിനും ഈ ചിത്രത്തിലൂടെ നാം സാക്‍ഷ്യം വഹിക്കുന്നു.

സാങ്കേതികമായി വളരെ മികച്ച ഒരു ചിത്രമാണ് പേയിംഗ് ഗസ്റ്റ്സ്. 2007ല്‍ ധമാല്‍ എന്ന ചിത്രത്തില്‍ പ്രകടിപ്പിച്ച കൈത്തഴക്കം പരിതോഷ് പെയിന്‍റര്‍ ഈ ചിത്രത്തിലും പ്രകടിപ്പിക്കുന്നു. മികച്ച ഛായാഗ്രഹണവും ശബ്ദസങ്കലനവും ഈ സിനിമയെ കൂടുതല്‍ ആസ്വാദ്യമാക്കുന്നു. സത്യത്തില്‍, ഒരുവട്ടം കണ്ടിരിക്കാനുള്ള വകയുണ്ട് ഈ സിനിമയില്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പേയിംഗ് ഗസ്റ്റ്സ്, നിരൂപണം, പരിതോഷ് പെയിന്റര്, ശ്രേയസ് തല്പദെ