കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » സിനിമ ഇങ്ങനെ ആയിരിക്കരുത് ഭഗവാന്‍! (Mohanlal's Bhagavan irritates cinema viewers)
നിരൂപണം
Feedback Print Bookmark and Share
 
ഭഗവാന്‍
PROPRO
പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാന്‍ പണ്ടൊന്നും സൂപ്പര്‍ താരങ്ങള്‍ തയ്യാറായിരുന്നില്ല. പിന്നെപ്പിന്നെ, ലാല്‍‌ജോസ്, അന്‍‌വര്‍ റഷീദ്, ജോണി ആന്റണി തുടങ്ങി പുതുമുഖ സംവിധായകര്‍ ഹിറ്റുകളുടെ പരമ്പര തീര്‍ത്തപ്പോള്‍ സൂപ്പര്‍ താരങ്ങളുടെ മനമിളകി. ഇപ്പോള്‍ ഏത് പുതുമുഖ സംവിധായകനായാലും സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് റെഡിയാണ്. ഒറ്റ മിനിറ്റില്‍ സിനിമ, ഒറ്റക്കാലന്‍ ക്യാമറയില്‍ എടുക്കുന്ന സിനിമ, മുറ്റത്ത് മാത്രം ചിത്രീകരിക്കുന്ന സിനിമ എന്നൊക്കെ സംവിധാനമോഹികള്‍ക്ക് പറഞ്ഞ് പെരുപ്പിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ പറയാനുമില്ല. ‘എപ്പോള്‍ തുടങ്ങാം പടം?’ എന്നായിരിക്കും സൂപ്പര്‍ താരങ്ങളുടെ പ്രതികരണം.

പറഞ്ഞുവരുന്നത് പ്രശാന്ത് മാമ്പുള്ളി എന്ന പുതുമുഖ സംവിധായകന്റെ ബുദ്ധിയിലുദിച്ച ‘17 മണിക്കൂര്‍ സമയം കൊണ്ടെടുത്ത റിയല്‍ ടൈം’ സിനിമയെ പറ്റിയാണ്. 'വിശ്വനായകന്റെ പുതിയ അവതാരം' എന്നൊക്കെ പോസ്റ്ററില്‍ കണ്ടിട്ടാണ് സിനിമ കണ്ടുകളഞ്ഞേക്കാം എന്ന് കരുതിയത്. രണ്ട് മണിക്കൂര്‍ മാത്രമുള്ള ഈ പരീക്ഷണപ്പടം സത്യത്തില്‍ ബോറടിയല്ലാതെ മറ്റൊന്നും സമ്മാനിക്കുന്നില്ല. സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചുനോക്കാതെ ചാടിക്കേറി അഭിനയിക്കുന്ന മോഹന്‍‌ലാലിന്റെ രീതിയുടെ പരിണതഫലമാണ് ‘ഭഗവാന്‍’ എന്ന സിനിമയുടെ അനിവാര്യമായ തകര്‍ച്ച.

ഒരു ഹൈടെക്ക് ആശുപത്രിയില്‍ ജോലി നോക്കുന്ന ഗൈനക്കോളജിസ്റ്റായ ബാലഗോപാലനെയാണ് ലാല്‍ ഭഗവാനില്‍ അവതരിപ്പിക്കുന്നത്. വിവാഹവാര്‍ഷിക ദിവസം പതിവുപോലെ റൗണ്ട്സിനെത്തിയ ബാലഗോപാലന്‍ അറിയുന്നത് ആശുപത്രിയില്‍ ഒരു സംഘം തീവ്രവാദികള്‍ കടന്നിട്ടുണ്ടെന്നാണ്. നിമിഷങ്ങള്‍ക്കകം ആശുപത്രി തീവ്രവാദികളുടെ കസ്റ്റഡിയില്‍ ആവുന്നു. ചികിത്സയില്‍ കഴിയുന്ന ഒട്ടനേകം രോഗികളുണ്ട് അവിടെ. അവരുടെ ബന്ധുക്കള്‍, ഡോക്‌ടര്‍മാര്‍, നേഴ്സുമാര്‍ മറ്റ് പരിചാരകര്‍. എല്ലാവരുടെയും ജീവന്‍ അപകടത്തിലാണ്.

ഇതിനിടെ, കേരള ആഭ്യന്തര വകുപ്പ് മന്ത്രി സക്കറിയ തോമസിന്റെ മകളെ തീവ്രവാദികള്‍ കിഡ്‌നാപ്പ് ചെയ്യുകയാണ്. പൊലീസ് കസ്റ്റഡിയിലുള്ള ചില തീവ്രവാദികളെ മോചിപ്പിക്കണം എന്നാണ് ആശുപത്രി പിടിച്ചടക്കിയ തീവ്രവാദികളുടെ ആവശ്യം. ആശുപത്രിയുടെ ചില ഭാഗങ്ങളില്‍ അവര്‍ ബോംബ് സ്ഥാപിക്കുകയും ചെയ്യുന്നു. ആശുപത്രിയില്‍ കുടുങ്ങിയിരിക്കുന്ന രോഗികളെയും ആശുപത്രി ജീവനക്കാരെയും രക്ഷിക്കാന്‍ ബാലഗോപാലന്‍ നടത്തുന്ന ‘ഭീകര’ ശ്രമങ്ങളാണ് ഭഗവാന്റെ കഥാതന്തു.

അടുത്ത താളില്‍ വായിക്കുക, ‘സിനിമ എങ്ങനെ ആയിരിക്കരുത്’
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സിനിമ, റിവ്യൂ, ഭഗവാന്, മോഹന്ലാല്, പ്രശാന്ത് മാമ്പുള്ളി, മുരുകന് കാട്ടക്കട, ഡാനിയല് ബാലാജി, ബോറടി, വിമര്ശനം, നിരൂപണം