കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » ഐ ജി: വീഞ്ഞും കുപ്പിയും പഴയതുതന്നെ! (IG - review)
നിരൂപണം
Feedback Print Bookmark and Share
 
PROPRO
പഠിക്കില്ല. മലയാള സിനിമാ പ്രവര്‍ത്തകര്‍ ഒരിക്കലും വീഴ്ചയില്‍ നിന്ന് ഒന്നും പഠിക്കില്ല. വീണിടത്ത് ഒരു കുഴിയുണ്ടാക്കി കൂടുതല്‍ ആഴത്തിലേക്ക് വീഴാന്‍ ശ്രമിക്കുമെന്നല്ലാതെ. ഒരു തെറ്റ് സംഭവിച്ചാല്‍ അത് തിരുത്താന്‍ കൊച്ചുകുട്ടികളുടെ ഭാഗത്തുനിന്നു പോലും ശ്രമങ്ങളുണ്ടാകും. എന്നാല്‍ താന്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രങ്ങളുടെ പരാജയത്തില്‍ നിന്ന് എന്തെങ്കിലും പാഠം ഉള്‍ക്കൊള്ളാനുള്ള ശ്രമം ബി ഉണ്ണികൃഷ്ണന്‍ നടത്തുന്നില്ല. പ്രേക്ഷകര്‍ പ്രതീക്ഷ പുലര്‍ത്തുന്ന സിനിമാ പ്രവര്‍ത്തകരാകെ, യാതൊരു പുതുമയ്ക്കും ശ്രമിക്കാതെ, ചര്‍വ്വിതചര്‍വണം സുഖം എന്ന നിലപാടില്‍ തുടരുന്നു.

‘ഐ ജി’ എന്ന പുതിയ സിനിമ സഹതാപമാണ് ഉണര്‍ത്തുന്നത്. ലോകസിനിമയില്‍ നടക്കുന്ന മാറ്റങ്ങളും മുന്നേറ്റങ്ങളുമൊന്നും ഇതിന്‍റെ അണിയറപ്രവര്‍ത്തകര്‍ അറിയുന്നില്ല. ബി ഉണ്ണികൃഷ്ണന്‍ അറിയുന്നില്ല എന്ന് കരുതുക ബുദ്ധിമുട്ടാണ്. അദ്ദേഹം ഈ മുന്നേറ്റങ്ങള്‍ക്ക് നേരെ കണ്ണടച്ചിരിക്കുന്നു എന്നേ കരുതാനാവൂ. ‘സേഫ് പാത്ത്’ തെരഞ്ഞെടുത്ത് അതിന്‍റെ ആലസ്യത്തില്‍ നീങ്ങുകയാണ് ഈ സംവിധായകന്‍. നായകനെക്കൊണ്ട് ഉച്ചത്തില്‍ തെറിപറയിക്കുന്നതും ബൂട്ട് ഞെരിക്കുന്നതുമല്ല സിനിമ. അതല്ല ത്രില്ലര്‍. അത് തിരിച്ചറിയാന്‍ കഴിവുള്ളവര്‍ ഇങ്ങനെ അന്ധത നടിക്കുന്നതിനെക്കുറിച്ച് എന്ത് പറയാന്‍!

ഭരത്ചന്ദ്രന്‍ ഐ പി എസ്, രൌദ്രം, ആയുധം, ഗോഡ്മാന്‍ തുടങ്ങിയ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ ‘ഐ ജി’ കണ്ടാലാണ് പ്രശ്നം. അല്ലാത്തവര്‍ക്ക് ഒരു തവണ കണ്ട് ഇറങ്ങിപ്പോരാം. മേല്‍‌പ്പറഞ്ഞ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് സമയനഷ്ടം, ധനനഷ്ടം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു ഐ ജിയുടെ ഒറ്റയാള്‍ പോരാട്ടവും വിജയവുമാണ് ഈ സിനിമയുടെ പ്രമേയം. ഇതിലെവിടെ പുതുമ. എവിടെ സസ്‌പെന്‍സ്. സുരേഷ്ഗോപി തന്നെ ഇത്തരം കഥകളില്‍ 25 തവണയെങ്കിലും അഭിനയിച്ചിട്ടുണ്ടാകും.

തിരുവനന്തപുരത്തെ ചാലക്കമ്പോളത്തില്‍ ഒരു സ്ഫോടനമുണ്ടാകുന്നു. 14 പേര്‍ക്കാണ് ജീവഹാനി സംഭവിക്കുന്നത്. അതിനടുത്ത ദിവസം തന്നെ ആഭ്യന്തര സെക്രട്ടറി പോള്‍ ജോസഫ്(ശ്രീരാമന്‍) സെക്രട്ടറിയേറ്റിലെ സ്വന്തം ഓഫീസില്‍ വെടിയേറ്റു മരിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രി(രാജന്‍ പി ദേവ്)ക്കും ഒപ്പമുള്ള മീറ്റിംഗിന് ശേഷമാണ് ആഭ്യന്തരസെക്രട്ടറിക്ക് ഈ അത്യാഹിതം സംഭവിക്കുന്നത്. അന്വേഷണം വട്ടം‌കറങ്ങി ഒടുവില്‍ സുരേഷ്ഗോപി അവതരിപ്പിക്കുന്ന ദുര്‍ഗാപ്രസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ചുമതലയായി മാറുന്നു. നിലവില്‍ ട്രാഫിക് ഐ ജിയായ ദുര്‍ഗ പുതിയ ഭീകരവിരുദ്ധസേനയുടെ തലവനായി ചുമതലയേല്‍ക്കുന്നു. അന്വേഷണത്തില്‍ സഹായിക്കാന്‍ മൂന്നംഗ ടീമും (വിജയരാഘവന്‍, കിരണ്‍ രാജ്, ജഗതി) ഉണ്ട്.

അന്വേഷണം ഒടുവില്‍ ചെന്നു നില്‍ക്കുന്നത് ഉന്നതന്‍‌മാരിലാണെന്ന് പറയേണ്ടതില്ലല്ലോ. മലബാര്‍ ലീഗ് നേതാവ് ബീരാന്‍‌കുട്ടിയായി(ഭരത്ചന്ദ്രനില്‍ കണ്ട അതേ വേഷം) സായികുമാര്‍ നിവര്‍ന്നു നില്‍ക്കുമ്പോള്‍ മറ്റ് വില്ലന്‍‌മാരെ എന്തിന് തിരയണം? എങ്കിലും ടൈഗറില്‍ സൃഷ്ടിച്ച ‘ക്ലൈമാക്സ് ഞെട്ടല്‍’ ആവര്‍ത്തിക്കേണ്ടത് ആവശ്യമായി വരുമ്പോള്‍ പ്രതീക്ഷിക്കാത്ത പലരും വില്ലന്‍‌മാരായി മാറും. ട്വിസ്റ്റിനുവേണ്ടി എത്ര ബുദ്ധിമുട്ടിയിരിക്കണം!
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഐ ജി ബി ഉണ്ണികൃഷ്ണന് ആയുധം ഭരത്ചന്ദ്രന് ഐ പി എസ് വിജയരാഘവന് ഗോവിന്ദ്