കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » ‘ലോലിപോപ്പില്‍’ ‘ചോക്ലേറ്റ്‌’ മാത്രം!
നിരൂപണം
Feedback Print Bookmark and Share
 
രണ്ടാം ദിവസം തന്നെ ചിത്രത്തിന്‍റെ ക്ലൈമാക്‌സിന്‌ തൊട്ടു മുമ്പുള്ള ഗാനം ഒഴിവാക്കിയിരുന്നു. രണ്ടാം ദിനത്തില്‍ ഫ്‌ളാഷ്‌ബാക്കും മാറ്റി. സിനിമയുടെ ആദ്യ രംഗത്തും ഇടവേളക്ക്‌ തൊട്ട്‌ മുമ്പും ക്ലൈമാക്‌സിന്‌ ശേഷവും ഉള്ള ഫ്‌ളാഷ്‌ബാക്ക്‌ രംഗങ്ങള്‍ അടുത്ത ദിവസം മുറിച്ചു മാറ്റി.

പൃഥ്വിരാജ്‌-ജയസൂര്യ-റോമ-കുഞ്ചാക്കോബോബന്‍ കൂട്ടുകെട്ടിനെ വച്ച്‌ മറ്റൊരു ചോക്ലൈറ്റ്‌ സൃഷ്ടിക്കാനായിരുന്നു സംവിധായകന്റേയും കൂട്ടരുടേയും പെടാപ്പാട്‌.

എന്നാല്‍ ഈ നീക്കം ആവര്‍ത്തന വിരസതയിലേക്കാണ്‌ നയിക്കുന്നത്‌.

സലിം കുമാറും സുരാജും നാരായണന്‍ കുട്ടിയും എല്ലാം പഴയ തമാശകള്‍ തന്നെ പറയുന്നു. തിരക്കഥാകൃത്ത്‌ ബെന്നിയുടെ കൈയ്യില്‍ നിന്ന തിരക്കഥ വഴുതി നീങ്ങുകയാണ്‌.

ഫ്രാങ്കോ (പൃഥ്വിരാജ്‌) എന്ന മെക്കാനിക്കും അനുജത്തി ജെന്നിഫറിനും (റോമ) ഇടയില്‍ ഫ്രാങ്കോയുടെ കാമുകി റോസ്‌ബെല്ല (ഭാവന) എത്തുന്നതാണ്‌ സിനിമയുടെ തുടക്കം.

ഇടവക വികാരി(സലിംകുമാര്‍)യുടെ അഭ്യര്‍ത്ഥന പ്രകാരം പാഞ്ചി (ജയസൂര്യ) എന്ന പോക്കറ്റടിക്കാരന്‍ വര്‍ക്ക്‌ഷോപ്പില്‍ നല്ല നടപ്പിനായി എത്തുന്നു. ജെന്നിഫറിന്‌ ഡോക്ടര്‍ എബി (കുഞ്ചാക്കോ ബോബന്‍) പ്രേമിക്കുന്നു. ഇത്‌ കുളമാക്കുകയാണ്‌ പാഞ്ചിയുടെ ലക്‍ഷ്യം.

കേട്ടുമടുത്ത തമാശകള്‍ കേട്ട്‌ സമയം കളയാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ ലോലിപോപ്പ്‌ ആസ്വദിക്കാം.

പ്രേക്ഷക ഇടപെടല്‍ മൂലം തുടര്‍ച്ചയായ ശസ്‌ത്രക്രിയക്ക്‌ വിധേയമായ ചിത്രം തലയും വാലും നഷ്ടപ്പെട്ട അവസ്ഥയിലാണ്‌ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ‘ലോലിപോപ്പില്’ ‘ചോക്ലേറ്റ്’ മാത്രം