മസാല, ഗ്ലാമര്‍, ഐറ്റം നമ്പര്‍ തുടങ്ങിയ ബോളിവുഡിന്‍റെ സ്ഥിരം കാര്യങ്ങള്‍ എല്ലാം ഒഴിവാക്കി പ്രേക്ഷകരെ രസിപ്പിക്കുക അല്‍പ്പം ചിന്തിപ്പിക്കുക എന്നതായിരുന്നു അരങ്ങേറ്റ ചിത്രമായ ‘ഭൂത്നാഥ്’ ല്‍ വിവേക്ശര്‍മ്മ ഉദ്ദേശിച്ചത്. ഒന്നാം പകുതി അദ്ദേഹം പ്രതീക്ഷിച്ചത് പ്രേക്ഷകര്‍ക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ രണ്ടാം പകുതി കാര്യങ്ങള്‍ മറിയുന്നു.
അമിതാഭ് ബച്ചനും അമന്‍ സിദ്ധിഖി എന്ന ബാലനും പ്രധാനവേഷം അണിയുമ്പോള്‍ ഷാരൂഖ് ജൂഹി എന്നിവര്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു തുടക്കത്തില്‍ ഭീകരരംഗങ്ങളും മറ്റും കാട്ടിക്കൂട്ടുന്ന ചിത്രം ഏറെ വൈകാതെ തന്നെ പ്രായ വ്യത്യാസത്തിന് അപ്പുറത്തെ ഒരു വലിയ സൌഹൃദത്തെയും ബാല്യത്തിന്‍റെ നിഷ്ക്കളങ്കതയെയും വരച്ച് കാട്ടുന്നു.
പക്ഷേ രണ്ടാം പകുതിയില്‍ സെന്‍റിമെന്‍സിലേക്കും മറ്റ് കാര്യങ്ങളിലേക്കും ചിത്രം കടന്നു പോകുമ്പോള്‍ ഇഴച്ചില്‍ അനുഭവപ്പെട്ടേക്കാം. എല്ലാ തലമുറയിലും പെട്ടവരെ ഉദ്ദേശിച്ച് തീയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ പ്രധാനകുഴപ്പം കഥയില്ലായ്‌മ തന്നെയാണ്. രണ്ടാം പകുതിയില്‍ ചിത്രം തിരിച്ചു വിടാനാകാതെ സംവിധായകന്‍ കുഴയുന്നു.
സമര്‍ത്ഥനും നിഷ്ക്കളങ്കനും ബുദ്ധിയുള്ളതുമായ ബാലനാണ് ബങ്കു. ഉടമസ്ഥന്‍ മരിച്ചതിനു ശേഷം പ്രേതശല്യം മൂലം ആരും താമസിക്കാത്ത ഗോവയിലെ ഒരു മണിമാളികയിലാണ് ബങ്കുവും കുടുംബം എത്തുന്നത്. തന്‍റെ വീട്ടില്‍ നിന്നും ഇവരെ ഓടിക്കാന്‍ മാളിയയുടെ ഉടമസ്ഥനായ കൈലാസ്നാഥിന്‍റെ പ്രേതം ചെയ്യുന്ന പരിപാടികളൊന്നും ബങ്കുവിന്‍റെ അടുത്ത് ചെലവാകുന്നില്ല. ഒരു വഴിയും നടക്കാതെ വന്നപ്പോള്‍ ബങ്കുവുമായി ഭൂത്നാഥ് (കൈലാസ് നാഥ്) ചങ്ങാത്തത്തിലായി.
|