തന്നെ വിവാഹം കഴിക്കാനിരിക്കുന്ന സഹോദരന്‍റെ സുഹൃത്തിനോട് അറപ്പായ ദേവി ഈ വിവാഹത്തില്‍ നിന്നും രക്ഷപെടുന്നതിനായി വെട്രിവേലിനൊപ്പം ഓടിപ്പോകുന്നു. ഒടുവില്‍ വേട്ടക്കാരന്‍ തന്നെ വേട്ടയാടപ്പെടുന്ന അവസ്ഥയില്‍ കൊച്ചയുടെ ലേബര്‍ ക്യാമ്പിലേക്ക് തന്നെ വെട്രിവേല്‍ എത്തുകയാണ്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ സാഹസികമാകുന്നു.
സ്റ്റണ്ട് നടത്തുക, പാട്ട് പാടി ഡാന്‍സ് കളിക്കുക, പ്രേമിക്കുക തുടങ്ങിയ ആരാധകര്‍ക്ക് കയ്യടിക്കാനുള്ള എല്ലാ വിജയ് മാനറിസങ്ങളും ചേര്‍ത്തിരിക്കുന്നതിനാല്‍ കഥാപാത്രത്തോട് വിജയ് നീതി പുലര്‍ത്തുന്നുണ്ട്. നായകനെ പ്രണയിക്കുക എന്നത് ഒഴിച്ചാല്‍ ഒന്നും തന്നെ ചെയ്യാനില്ലാത്തതിനാല്‍ തൃഷയും കിട്ടിയ വേഷത്തിന് അനുയോജ്യയാണ്.
ശിവാജി ബോസിനു ശേഷം രണ്ടാമത്തെ ചിത്രത്തിലാണ് സുമന്‍ വില്ലന്‍ വേഷം ചെയ്യുന്നത്. എന്നാല്‍ അതിമാനുഷികനായ വിജയ്‌യുടെ നിഴലിലായി പോയോ വില്ലന്‍ എന്ന സംശയം ബാക്കി നില്‍ക്കുന്നു. ഏറെ ബുദ്ധിമുട്ട് സഹിക്കുന്ന പിതാവിന്‍റെ വേഷത്തില്‍ മണിവര്‍ണ്ണന്‍ തിളങ്ങുന്നു. വിദ്യാസാഗറിന്‍റെ ഗാനങ്ങളില്‍ ധരിണി നടത്തിയിരിക്കുന്ന ഗാന ചിത്രീകരണവും നന്നായിട്ടുണ്ട്. നൃത്തവും കലാസംവിധാനവും ലൊക്കേഷനും ഇമ്പമാര്‍ന്നതാണ്.
കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും പറന്ന് നടന്ന് വിജയ് നടത്തുന്ന ഇടി മലയാളപ്രേക്ഷകന് രസിച്ചേക്കില്ല. പോരാത്തതിന് റേസിംഗ് കാറ് പറത്തുകയും കിലോമീറ്ററോളം എതിരാളിയെ തൊഴിച്ചെറിയുകയും ചെയ്യുന്നത് 80 കളിലെ രജനീകാന്ത് ചിത്രങ്ങളില്‍ കാണിക്കുന്ന അതിമാനുഷികത ഓര്‍മ്മിപ്പിക്കുന്നു. വിജയ് ബ്രാന്‍ഡ് അംബാസഡറായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ കളി കാണുന്നതായിരുന്നു ഇതിലും ഭേദമെന്ന ആരാധകരുടെ അഭിപ്രായം തികച്ചും സ്വാഭാവികം.
|